Medicinal properties of Aja gritham (അജഘൃതം (ഛാഗ..

Aja gritham - grita

Aja gritham:

Malayalam referance: അജഘൃതം (ഛാഗലാദ്യഘൃതം)

അജം ചര്‍മ്മവിനിര്‍മ്മുക്തം ത്യക്തശൃംഗഖുരാദികം
പഞ്ചമൂലീദ്വയം ചൈവ ജലദ്രോണേ വിപാചയേല്‍ 
തേനപാദാവശേഷേണഘൃതപ്രസ്ഥം വിപാചയേല്‍ 
ജീവീയൈസ്സയഷ്ട്യാഹ്വൈഃ ക്ഷീരം ചൈവ ശതാവരീം
ഛാഗലാദ്യമിദം നാമ്നാ  സര്‍വവാതവികാരനുല്‍ 
അര്‍ദ്ദിതേ കര്‍ണ്ണശൂലേ ച ബാധിര്യേ മൂകമിമ്മിനേ  
 ജഡഗദ്ഗദപംഗുനാം  ഖഞ്ജേ ശുദ്ധ്റസി കുബ്ജയോഃ 
 അപതാനേ f  പതന്ത്രേ ച സര്‍പ്പിരേതല്‍പ്രശസ്യതേ 
 ദ്രോണേ ദ്രവ്യതുലാ ശ്രുത്യാ സ്യച്ഛാഗ ദശമൂലയോഃ 
പൃഥക് തുലാര്‍ദ്ധം യഷ്ട്യാഹ്വദ്വയം ദേയം ദ്വിധോക്തിതഃ 

Preparation of അജഘൃതം (ഛാഗലാദ്യഘൃതം) :

തോല്, കൊമ്പ്, കുളമ്പ്, മുതലായവ കളഞ്ഞ ആട്ടിന്‍മാംസം പലം അമ്പത്. ദശമൂലം എല്ലാം കൂടി പലം അമ്പത്. പതിനാറിടങ്ങഴി(ഇരട്ടി) വെളളത്തില്‍ കഷായം വച്ച് നാലൊന്നാക്കി ജീവനീയഗണം, ഇരട്ടിമധുരം, ശതാവരിക്കിഴങ്ങ്, ഇവ കല്‍ക്കമായി ഇടങ്ങഴി പാലും ചേര്‍ത്ത് ഇടങ്ങഴി നെയ്‌  കാച്ചി സേവിക്കുക; എല്ലാ വാതവികാരങ്ങളും ശമിക്കും. വിശേഷിച്ച് അര്‍ദ്ദിതവാതം, കര്‍ണ്ണശൂല, ചെവികേള്‍ക്കായ്ക, മൂകത്വം, മിമ്മിനം , ജഡത, ഗദ്ഗദത്വം, മുടന്ത്,  ഖഞ്ജം, ഗൃദ്ധ്രസി, കൂന്,  അപതാനവാതം, അപതന്ത്രിതവാതം ഇവയും ശമിക്കും. ഇതിനു  ഛാഗലാദ്യഘൃതമെന്നുപേര്‍. ജീവനീയഗണത്തില്‍ ഇരട്ടിമധുരമുണ്ടെങ്കിലും രണ്ടുതവണ പറഞ്ഞിട്ടുളളതുകൊണ്ട് ഇരട്ടി ചേര്‍ത്തുകൊളളണം. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video