Make an online Consultation »  
Medicinal properties of Rasnadi choornam (രാസ്നാദി..

Rasnadi choornam - choorna

Rasnadi choornam:

Malayalam referance: രാസ്നാദിചൂര്‍ണ്ണം

രാസ്നാമുക്കര ദേവദാരു കടുകാ ചെന്യായ  ചെഞ്ചല്യവും
കൊട്ടം നല്ല വയമ്പു ഗൈരിക നിശാ യഷ്ടീ ബലാ മുസ്തയും
വ്യോഷം പൂതിസഹസ്രവേധി സജലം സോശീരകം ഫേനകം
ശ്രീകണ്ഠാഗരു തിന്തിരണീദളസിരാഃ സഞ്ചൂര്‍ണ്യസര്‍വ്വം സമം
ഏരണ്ഡോത്ഭവതൈലതാിനിറുകയില്‍പൂശീടിനാല്‍ തീര്‍ന്നുപോം
അപ്പൊഴേ കെടുതായ സന്നികള്‍ ശിരസ്തോദഞ്ച നീർവീഴ്ചയും 


Preparation of രാസ്നാദിചൂര്‍ണ്ണം:

ചിറ്റരത്ത, അമുക്കുരം, ദേവതാരം, കടുകുരോഹിണി, സന്നിനായകം, ചെഞ്ചല്യം, വെളളക്കൊട്ടം, വയമ്പ് ,കാവിമണ്ണ്, വരട്ടുമഞ്ഞള്‍, ഇരട്ടിമധുരം, കുറുന്തോട്ടിവേര്,മുത്തങ്ങാക്കിഴങ്ങ് ,ചുക്ക്, കുരുമുളക്, തിപ്പലി, പൂതവൃക്ഷം, സഹസ്രവേധി, ഇരുവേലി, രാമച്ചം, കടല്‍നുര, കണ്ടിവെണ്ണ (ചന്ദനവും മീറയും ഉപയോഗിച്ചുവരുന്നുണ്ട്), കാരകില്‍, പുളിയിലഞരമ്പ്, ഇവ സമമെടുത്തുപൊടിച്ച് ആവണക്കെണ്ണയില്‍ ചാലിച്ചു നീരറുത്തു ശിരസ്സില്‍ തളമിടുക ; ചെറുനാരങ്ങാനീര്, മുലപ്പാല്‍, ഇവ ഓരോന്നിലും ചേര്‍ത്തു തളമിടാറുണ്ട്. പൊടി മാത്രമായി തലയില്‍ തിരുമ്മുന്നുമുണ്ട്. 


Indications of രാസ്നാദിചൂര്‍ണ്ണം:

സന്നി ,തലവേദന  ,നീര്‍വീഴ്ച ഇവ ശമിക്കും


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda