Make an online Consultation »  
Medicinal properties of Dadimashtakam choornam (ഡാഡിമാ..

Dadimashtakam choornam - choorna

Dadimashtakam choornam:

Malayalam referance: ഡാഡിമാഷ്ടകചൂര്‍ണ്ണം

കര്‍ഷോന്മിതാ തുഗാക്ഷീരി ചതുര്‍ജ്ജാതം ദ്വികാര്‍ഷികം
യവാനീ  ധാന്യകാജാജി ഗ്രന്ഥി വ്യോഷം പലാംശകം
പലാനീ  ഡാഡിമാദഷ്ടൌെ സിതായാശ്ചൈകതഃകൃതഃ 
ഗുണൈഃ കപിത്ഥാഷ്ടകവച്ചൂര്‍ണ്ണോ f യം ഡാഡിമാഷ്ടകഃ 
ഭോജ്യോ വാതാതിസാരോക്തൈര്യഥാവസ്ഥം ഖളാദിഭിഃ



Preparation of ഡാഡിമാഷ്ടകചൂര്‍ണ്ണം:

കൂവനൂറ് കഴഞ്ച് മൂന്ന്. ഏലം, ഇലവര്‍ങ്ഗം, പച്ചില, നാഗപ്പൂവ് ഇവ ആറുകഴഞ്ച്. ജീരകം, കൊത്തമ്പാലരി, അയമോദകം, കാട്ടുതിപ്പലിവേര്, ചുക്ക്, കുരുമുളക്, തിപ്പലി, ഇവ ഒരു പലംവീതം താളിമാതളത്തോട് എട്ടുപലം. പഞ്ചസാര എട്ടുപലം. മരുന്നുകള്‍ എല്ലാം കൂടെ പൊടിച്ച് പഞ്ചസാര ചേര്‍ത്തു മര്‍ദ്ദിച്ചുവച്ചിരുന്നു സേവിച്ചാൽ  അതിസാരം, ഗ്രഹണി, മുതലായവ ശമിക്കും. ഈ ചൂര്‍ണ്ണം, അതിസാരത്തിനു  പറഞ്ഞിട്ടുളള മുക്കുടി കഷായം മുതലായവയിലും സേവിക്കാം. മുന്‍പറഞ്ഞ  കപിത്ഥാഷ്ടകചൂര്‍ണ്ണത്തിനു  പറഞ്ഞിട്ടുളള എല്ലാ ഗുണങ്ങളും ഇതിനുമുണ്ട്. 


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda