Make an online Consultation »  
Medicinal properties of Kittadi gulika (കിട്ടാദി ..

Kittadi gulika - gulika

Kittadi gulika:

Malayalam referance: കിട്ടാദി ഗുളിക

കിട്ടത്തിന്‍പൊടി നാഴികാന്തമുരിയും നാഴിക്കുനാലൊന്നുടന്‍ 
 ചിഞ്ചാഭ്രതിപൊടിച്ചു ചിത്രകമതും മുഷ്ടിപ്രമാണം തഥാ
കൃഷ്ണശ്വേതമിരണ്ടുമഭ്രകമതും വേറിട്ടു ത്രിംശത്കഴ- 
ഞ്ചോരോന്നേയിവ നാല്‍കഴഞ്ചു ഗുളവും സൂതം തഥാഗന്ധകം.
കയ്യോന്നി മോരട കഴഞ്ചി മുരുക്കിവറ്റിന്‍
ചാറൊക്കുമാറുരിയുരിശ്ശെപിഴിഞ്ഞുകൊണ്ട്
നേരത്തരച്ചു ദിവസത്തെയതീതമാനാല്‍
പിന്നെച്ചമയ്ക്കഗുളികാ പുനരെണ്‍പതാക്കി
നാവെന്നനോവു വലിവൂദരപാണ്ഡുരോഗം
വേരറ്റു ജഠരകൃശാനു  വിവൃദ്ധിമേതി. 


Preparation of കിട്ടാദി ഗുളിക:

ശുദ്ധിചെയ്ത പുരാണകിട്ടത്തിന്‍ചൂര്‍ണ്ണം പലം നാല്. ശുദ്ധി ചെയ്ത ഭസ്മമാക്കിയ കാന്തം പലം രണ്ട്. പുളിംപൊരിക്കഭസ്മം പലം ഒന്ന്. കൊടുവേലിക്കിഴങ്ങ് പലം ഒന്ന്. ശുദ്ധിചെയ്തു ഭസ്മമാക്കിയ കൃഷ്ണാഭ്രകം, വെളുത്ത അഭ്രകം, ഇവ പതിഞ്ചുകഴഞ്ചുവീതം. ശര്‍ക്കര ശുദ്ധിചെയ്ത രസവും ഗന്ധകവും നാലുകഴഞ്ചുവീതം കൂട്ടി ആദ്യം അരയ്ക്കണം. പിന്നീടു മറ്റു ഭസ്മങ്ങളും പുറകേ മറ്റു മരുന്നുകളും ചേര്‍ത്ത് കയ്യൂന്നിനീര്,പെരുങ്കുരുമ്പയിലനീര്, കഴറ്റിയിലനീര്, മുരിക്കിലനീര്, ഇവ രണ്ടുതുടംവീതമെടുത്തു ചേര്‍ത്തരച്ച് എണ്‍പതു ഗുളികയാക്കിയുരുട്ടി ഉണക്കിവച്ചിരുന്നു ദിവസേന  ഓരോ ഗുളികവീതം സേവിക്കുക; എന്നാല്‍ 


Indications of കിട്ടാദി ഗുളിക:

ശൂല ,പാണ്ഡു, ശ്വാസം, മഹോദരം, ഇവ ശമിക്കുകയും  അഗ്നിദീപ്തിയുണ്ടാകുകയും ചെയ്യും. 


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda