Make an online Consultation »  
Medicinal properties of Patoladi choornam (പടോലാദ്..

Patoladi choornam - choorna

Patoladi choornam:

Malayalam referance: പടോലാദ്യം ചൂര്‍ണ്ണം

പടോലമൂലം രജനീ വിഡംഗം ത്രിഫലാത്വചം
കമ്പില്ലകം നീലിനീച ത്രിവൃതഞ്ചേതി ചൂര്‍ണ്ണായേല്‍ 
ഷഡാദ്യാന്‍ കാര്‍ഷികാനന്ത്യാംസ്‌ത്രീംശ്ചദ്വിത്രി ചതുര്‍ഗ്ഗുണാന്‍
കൃത്വാചൂര്‍ണ്ണം തതോമുഷ്‌ടിംഗവാംമൂത്രണനാപിബേല്‍
വിരിക്തേമൃദുഭുഞ്‌ജിത ഭോജനം ജാംഗലൈ രസൈഃ
മണ്‌ഡംപേയാഞ്ചപിത്വാചസവ്യോഷം ഹഡഹംപയഃ
ശൃതംപിബേല്‍ തതശ്ചൂര്‍ണ്ണം പിബേദേവം പുനഃപുനഃ
ഹന്തിസര്‍വ്വോദരാണ്യതച്ചുര്‍ണ്ണം ജാതോടകാന്യപി 
കമേലാം പാണ്‌ഡുരോഗഞ്ചശ്വയഥുഞ്ചാപ കര്‍ഷതി
പടോലാദ്യമിദം ചൂര്‍ണ്ണമുദരേഷു പ്രപൂജിതം
പടോലാദ്യം ചൂര്‍ണ്ണം


Preparation of പടോലാദ്യം ചൂര്‍ണ്ണം:

കാട്ടുപടോലത്തിന്‍വേര്‌, മഞ്ഞള്‍, വിഴാലരി, ത്രിഫലത്തോട്‌ കമ്പിപ്പാലവേര്‌, അമരിവേര്‌, 
ത്രികോല്‍പകുന്ന ഇവ ചൂര്‍ണ്ണമാക്കിയെടുക്കണം. ഇതില്‍ ആദ്യം പറഞ്ഞ ആറുതരം മരുന്നുകള്‍ ഓരോ
കര്‍ഷം വീതവും പിന്നീട്‌ പറഞ്ഞ മൂന്നുതരം മരുന്നുകള്‍ 2-കര്‍ഷം, 3-കര്‍ഷം, 4 -കര്‍ഷം എന്നീ ക്രമ 
ത്തിലും എടുക്കണം എല്ലാംകൂടി പൊടിച്ചപൊടി 1 പലം എടുത്തു ഗോമൂത്രത്തില്‍ ചേര്‍ത്തു ഉദര 
രോഗമുള്ള മഌഷ്യന്‍ സേവിക്കണം. ഇത്‌ സേവിച്ചു വേണ്ടതുപോലെ വിരേചനം ഉണ്ടായാല്‍ അതിഌ 
ശേഷം ജാംഗലമാംസരസവും കൂട്ടി മൃദുവായ ആഹാരം കഴിക്കണം. അഥവാ അന്നം കുറഞ്ഞതോ അന്നം
കുറച്ചുള്ളതോ ആയ കഞ്ഞി കുടിച്ചിട്ട 6 - ദിവസം വരെ ത്രികടു ഇട്ടുകാച്ചിയ പാല്‍ കുടിക്കുകയും 
വേണം. അതിഌശേഷം വീണ്ടും ചൂര്‍ണ്ണം സേവിക്കണം. ഇപ്രകാരം ഉദരരോഗം ശമിക്കുന്നതുവരെ
വീണ്ടും വീണ്ടും ചെയ്യണം. ഈ ചൂര്‍ണ്ണം എല്ലാവിധ മഹോദരത്തേയും അവജലോദരമായത്തീര്‍ന്നു 
പോയാല്‍ തന്നേയും ശമിപ്പിക്കുന്നതാകുന്നു. ഈ പടോലാദിചൂര്‍ണ്ണം കമേല, 


Indications of പടോലാദ്യം ചൂര്‍ണ്ണം:

പാണ്‌ഡുരോഗം ശോഫം എന്നിവയെ ശമിപ്പിക്കുന്നതും ഉദരരോഗങ്ങളില്‍ ഉപയോഗിക്കുവാന്‍ ഏററവും പ്രശസ്‌ത
മായിട്ടുള്ളതും ആകുന്നു. 


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda