Medicinal properties of Sudarshanam choornam (സുദര്‍ശ..

Sudarshanam choornam - choorna

Sudarshanam choornam:

Malayalam referance: സുദര്‍ശന ചൂര്‍ണ്ണം

ത്രിഫലാ രജനീ  മുസ്തം കണ്ടകാരിയുഗം ശഠീ
ത്രികടു ഗ്രന്ഥികം മൂര്‍വ്വാ ഗുളൂചി ധന്വയാഷകം
കടുകാ പര്‍പ്പടീ മുസ്താ ത്രായമാണോ ച വാളകം
നിംബ പുഷ്കരമൂലം ച മധുയഷ്ടി ച വത്സകം
യവാനീന്ദ്രയവോ ഭാര്ങ്ഗീ ശിഗ്രുബീജംസുരാഷ്ടജം
വചാത്വക് പത്മകോശീരം ചന്ദനാതിവിഷാ ബലാ
ശാലിപര്‍ണ്ണീ പൃശ്നിപര്‍ണ്ണീ വിഡംഗം തകരം തഥാ
ചിത്രകോ ദേവകാഷ്ഠം ച ചവ്യം പത്രം പടോലജം ജീവകര്‍ഷഭകൌെ ചൈവ വിഡംഗം വംശരോചനാ
പുണ്ഡരീകം ച കാകോളീ പത്രജം ജാതിപത്രകം
താലീസപത്രഞ്ച തഥാ സമഭാഗിനി  ചൂര്‍ണ്ണയേല്‍ 
സര്‍വചൂര്‍ണ്ണസ്യ ചാര്‍ദ്ധാംശം കിരാതം നിക്ഷപേല്‍സുധി
ഏതല്‍ സുദര്‍ശനം നാമചൂര്‍ണ്ണം ദോഷത്രയാപഹം
ജ്വരാംശ്ച നിഖിലാന്‍ ഹന്യാത്നത്രകാര്യാവിചാരണം
ശ്വാസംകാസംചപാണ്ഡും ച ഹൃദ്രോഗം ഹന്തികാമിലാം

Preparation of സുദര്‍ശന ചൂര്‍ണ്ണം:

ത്രിഫലത്തോട്, വരട്ടുമഞ്ഞള്‍,മുത്തങ്ങാക്കിഴങ്ങ്, കണ്ടകാരിചുണ്ടവേര്, പടർച്ചുണ്ടവേര്, കച്ചോലക്കിഴങ്ങ് ,ചുക്ക്, കുരുമുളക്, തിപ്പലി ,കാട്ടുതിപ്പലിവേര്, പെരുങ്കുരുമ്പവേര്, അമൃത്, കൊടിത്തൂവവേര്, കടുകുരോഹിണി, പർപ്പടകപ്പുല്ല്, മുത്തങ്ങാ, ബ്രഹ്മി, ഇരുവേലി, വേപ്പിന്‍തൊലി, പുഷ്കരമൂലം (വെളളക്കൊട്ടം), ഇരട്ടിമധുരം, കുടകപ്പാലയരി,ജീരകം, ചെറുതേക്ക്, മുരിങ്ങക്കുരു, ചെറുതിപ്പലി,വയമ്പ്, ഇലവര്‍ങ്ഗം, പതുമുകം, രാമച്ചം, ചന്ദനം , അതിവിടയം, കുറുന്തോട്ടിവേര്, വരിനെല്ലിന്‍വേര്, മൂവിലവേര്, വിഴാലരിപ്പരിപ്പ്,തകരം, കൊടുവേലിക്കിഴങ്ങ്, ദേവതാരം, കാട്ടുമുളകിൻവേര്, പടവലത്തില, ജീവകം, ഇടവകം ,വിഴാലരിപ്പരിപ്പ്, മുളംകര്‍പ്പൂരം (മുളമുത്ത്), താമരയല്ലി, കാകോളി, പച്ചില, ജാതിപത്രി, താലീസപത്രി ,ഇവ സമം പൊടിച്ച് എല്ലാം കൂടിയതിന്റെ നേർപകുതി പുത്തരിച്ചുണ്ടവേരിന്‍പൊടിയും (കിരിയാത്തും ചേര്‍ക്കുന്ന വരുണ്ട്) ചേര്‍ത്തുവച്ചിരുന്നു കുറേശ്ശെ സേവിക്കുക;  ഈ സുദര്‍ശനചൂര്‍ണ്ണം ത്രിദോഷങ്ങളേയും ശമിപ്പിക്കും. 

Indications of സുദര്‍ശന ചൂര്‍ണ്ണം:

എല്ലാ ജാതി ജ്വരങ്ങളും, ശ്വാസകാസങ്ങളും, പാണ്ഡു, ഹൃദ്രോഗം, കാമില, ഇവയേയും ശമിപ്പിക്കും. (ചില മരുന്നുകള്‍ രണ്ടുപ്രാവശ്യം പറഞ്ഞിരിക്കുന്നത് ഇരട്ടി ചേര്‍ക്കണമെന്നര്‍ത്ഥം).

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video