Medicinal properties of Narayana choornam (നാരായണചൂ..

Narayana choornam - choorna

Narayana choornam:

Malayalam referance: നാരായണചൂര്‍ണ്ണം

യവാനീ  ഹപുഷാ ധ്യാം ശതപുഷ്പോപകുഞ്ചികാ
കാരവീ പിപ്പലീ മൂലമജഗന്ധാ ശഠീവചാ
ചിത്രകോ ജീരകം വ്യോഷം സ്വര്‍ണ്ണക്ഷീരി ഫലത്രയം
ദ്വൌെക്ഷാരൌെ പൌെഷ്കരം മൂലം കുഷ്ഠം ലവണപഞ്ചകം
വിളംഗം ച സമാംശാനി  ദന്ത്യാ ഭാഗത്രയം തഥാ
ത്രിവൃദ്വിശാലേ ദ്വിഗുണേ സാതലാ ച ചതുര്‍ഗ്ഗുണാ
ഏഷ നാരായണാാനാമചൂര്‍ണ്ണോ രോഗഗണാപഹം
നൈനം  പ്രാപ്യാതിവര്‍ത്തന്തേ രോഗാ വിഷ്ണുജിവാസുരാഃ
തക്രേണോദരിഭിഃ പേയോ ഗുന്മിഭിര്‍ ബദരാംബുനാ
ആനദ്ധവാതൈസ്സുരയാ വാതരോഗേ പ്രസന്നയാ
ദധിമണ്ഡേവിട്സംഗേ ഡാഡിമാംഭോഭിരര്‍ശസൈഃ
പരികര്‍ത്തേ ച വൃക്ഷാമ്ളൈരുഷ്ണാംബുഭിരജീര്‍ണ്ണകേ
ഭഗന്ദരേ പാണ്ഡുരോഗേ കാസേ ശ്വാസേ ഗളഗ്രഹേ
ഹൃദ്രോഗേ ഗ്രഹണീദോഷേ കുഷ്ഠേ മന്ദാനിലേ ജ്വരേ
ദംഷ്ടാവിഷേ മൂലവിഷേ സംഗരേ കൃത്രിമേ വിഷേ
യഥാര്‍ഹം സ്നിഗ്ദ്ധകോഷ്ഠേന  പേയമേതദ്വിരേചനം.

Preparation of നാരായണചൂര്‍ണ്ണം:

ജീരകം, അടക്കാമണിയൻവേര്,കൊത്തമ്പാലരി, ശതകുപ്പ, അത്തിത്തിപ്പലി , കരിംജീരകം ,കാട്ടുതിപ്പലിവേര്, ആട്ടുകൊട്ടപ്പാലവേര്, കച്ചോലക്കിഴങ്ങ്, വയമ്പ്, കൊടുവേലിക്കിഴങ്ങ്,ജീരകം, ചുക്ക്, കുരുമുളക്, തിപ്പലി, ചതുരക്കളളിവേര്, ത്രിഫലത്തോട്, ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം, പുഷ്കരമൂലം (വെളളക്കൊട്ടം), ഇന്തുപ്പ്, വിളയുപ്പ്, വെടിയുപ്പ്, കല്ലുപ്പ് ,കാരുപ്പ്, വിഴാലരിപരിപ്പ്, ഇവ ഓരോ കുഴഞ്ചുവീതം. നാഗദന്തിവേര് കഴഞ്ച് മൂന്ന്. ത്രികൊല്പ്പക്കൊന്ന,കാട്ടുവെള്ളരിവേര് ഇവ രണ്ടു കഴഞ്ചുവീതം. ബ്രഹ്മി കഴഞ്ച് നാല്. ഇവ എല്ലാം കൂടെ പൊടിച്ചു സേവിക്കുക. മഹോദരത്തിന് മോരിലും ഗുന്മത്തിന്  ലന്തക്കുരുക്കഷായത്തിലും വാതീകവിബന്ധത്തിന് സുരാമദ്യത്തിലും,  വാതരോഗികള്‍ പ്രസന്ന (തെളിഞ്ഞ) മദ്യത്തിലും ,മലബന്ധമുളളവര്‍ തൈര്‍വെളളത്തിലും ,അര്‍സ്സോരോഗികള്‍ താളിമാതളപഴച്ചാറിലും, ഉരുണ്ടുകയറ്റം മുതലായ വേദനകള്‍ക്ക് കോല്‍പുളിവേരിന്‍കഷായത്തിലും, 

Indications of നാരായണചൂര്‍ണ്ണം:

അജീര്‍ണ്ണത്തിനു  ചൂടുവെളളത്തിലും, സേവിക്കുക;  ഭഗന്ദരം, പാണ്ഡു , കണ്ഠമാല, കാസശ്വാസം, ഹൃദ്രോഗം, ഗ്രഹണി, കുഷ്ഠം, അഗ്നിമാന്ദ്യം, ജ്വരം, ഇവകള്‍ക്കും കൈവിഷം തുടങ്ങിയുളള വിഷങ്ങള്‍ക്കും കോഷ്ഠസ്നിഗ്ദ്ധത വരുത്തിയശേഷം ഇതു സേവിച്ചു വിരേചിപ്പിക്കുക എന്നാല്‍ മുകളില്‍ പറഞ്ഞ എല്ലാ രോഗങ്ങളും ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video