Mahamayura Gritham:
Synonyms: Mahamayoora Gritham
Malayalam referance:
മഹാമായൂരഘൃതം ഏതേനൈവ കഷായേണ ഘൃതപ്രസ്‌തം വിപാചയേല്‍
ചതുര്‍ഗ്ഗുണേനപയസാ കല്‌ക്കൈരേഭിശ്ച കാര്‍ഷികൈഃ
ജീവന്തീ ത്രിഫലാമേദാ മൃദ്വീകര്‍ദ്ധി പരൂഷകൈഃ
സമംഗാചവികാ ഭാര്‍ങീകാശ്‌മരീ കര്‍ക്കടാഹ്വയൈഃ
ആത്മഗുപ്‌താ മഹാമേദാ തിലഖര്‍ജ്ജൂര മസ്‌തകൈഃ
മൃണാളാവിസഖര്‍ജ്ജൂര മധുകൈശ്ച സജീവകൈഃ
ശതാവരീ വിദാരീക്ഷു ബൃഹതീശാരിബായുഗൈഃ
മൂര്‍വ്വാശ്വദംഷ്‌ട്രകര്‍ഷഭക ശൃംഗാടക കശേരുകൈഃ
രാസ്‌നാസ്ഥിരാതാമലകീ സൂക്ഷ്‌മൈലാ ശഠിപൗഷ്‌കരൈഃ
പുനര്‍ന്നവ തുഗാക്ഷീരി കാകോളീ ധന്വയാഷകൈഃ
മധുകാക്ഷോടബാദാമ മുഞ്‌ജാതാഭിഷുകൈരപി
ദ്രവ്യൈരേഭിര്യഥാലാഭം പൂര്‍വ്വകല്‍പേന സാധിതം
പാനേ നസ്യേതഥാഭ്യംഗേ വസ്‌തൗചൈതല്‍ പ്രദാപയേല്‍
ശിരോഗോഗേഷു സര്‍വ്വേഷു കാസേശ്വാസേ ച ദാരുണേ
മന്യാപൃഷ്‌ഠഗ്രഹേശോഷേ സ്വരഭേദേ തഥാര്‍ദ്ദിതേ
യോന്യസൃക് ശുക്രദോഷേഷുശസ്‌തം വന്ധ്യാസുതപ്രദം.
മഹാമായൂരമിത്യേതല്‍ ഘൃതമാത്രയ പൂജിതം
ഇതി മഹാമായൂരഘൃതം.
Preparation of
മഹാമായൂരഘൃതം :മുന്‍പറഞ്ഞ മയില്‍ മാംസവും ദശമൂലാദി ഔഷധങ്ങളും കൂടിവെച്ച കഷായത്തില്‍തന്നെ നെയ്യിന്റെ നാലിരട്ടി പാല്‍ചേര്‍ത്തു അടപതിയന്‍ കിഴങ്ങ്, ത്രിഫലത്തോട്, മേദ, മുന്തിരിങ്ങ, ഋദ്ധി, ചിററീന്തല്‍, പടര്‍ച്ചുണ്ട, കാട്ടുമുളകിന്‍വേര്, ചെറുതേക്കിന്‍വേര്, കമുദിന്‍വേര്, കര്‍ക്കടകശൃംഗി,
നായിക്കുരണവേര്, മഹാമേദ, കരിമ്പനക്കൂമ്പ്, ഈന്തപ്പനക്കൂമ്പ്, താമരവള, താമരത്തണ്ട്, ഈത്തപ്പഴം, ഇരട്ടിമധുരം, ജീവകം, ശതാവരിക്കിഴങ്ങ്, പാല്‍മുതുക്കിന്‍കിഴങ്ങ്,കരിമ്പ്, ചെറുവഴുദിനിവേര്, ചെറിയ നന്നാറിക്കിഴങ്ങ്, വലിയ നന്നാറിക്കിഴങ്ങ്, പെരുങ്കുറുമ്പവേര്, ഞെരിഞ്ഞില്‍, ഇടവകം, ശൃംഗാടകം, കുഴിമുത്തങ്ങ, അരത്ത, ഓരിലവേര്,കീഴാര്‍നെല്ലി, ചിറേറലം, കച്ചൂരം, പുഷ്‌കരമൂലം, തെഴുതാമവേര്, കൂവനൂറ്, കാകോളി, കൊടിത്തൂവവേര്, ഇരിപ്പക്കാതല്‍, അക്രാട്ടച്, ബദം, കഴഞ്ചിവേര്, നീര്‍വെട്ടിത്തോല് ഇവ കിട്ടാവുന്നേടത്തോളം എടുത്തു മൂന്നു കഴുഞ്ചുവീതം കല്‌ക്കമാക്കി മുന്‍ പറഞ്ഞ വിധിപ്രകാരം രണ്ടിടങ്ങഴി നെയ്യ് കാച്ചിയെടുക്കണം. ഈ നെയ്യ് സേവിക്കുവാഌം നസ്യത്തിഌം തേക്കുവാഌം വസ്‌തിക്കും ഉപയോഗിക്കാം.
Indications of
മഹാമായൂരഘൃതം :ഈ നെയ്യ് എല്ലാവിധ ശിരോരോഗങ്ങളിലും കഠിനമായ കാസം,ശ്വസരോഗം, മന്യാസ്‌തംഭം, പുറംവേദന, ശോഷം, സ്വരഭേദം, അര്‍ദ്ദിതം, യോനിദോഷം,രക്തദോഷം ശുക്ലദോഷം എന്നിവകളിലും നല്ലതാകുന്നു. വന്ധ്യ ഉവയോഗിച്ചാല്‍ പുത്രഌണ്ടാകും. ഋതുസ്‌നാനത്തിഌശേഷം ഈ നെയ്യ് സേവിച്ചാല്‍ ആണ്‍കുട്ടിയെ പ്രസവിക്കും. മഹാമായൂരഘൃതം എന്ന
ഈ നെയ്യ് ആത്രയ മഹര്‍ഷിയാല്‍ പ്രകീര്‍ത്തിക്കപ്പെട്ടതാകുന്നു.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda