Make an online Consultation »  
Medicinal properties of Shoolari Choornam (ശൂലാരിചൂ..

Shoolari Choornam - choorna

Shoolari Choornam:

Malayalam referance: ശൂലാരിചൂര്‍ണ്ണം

കടുത്രയം ച വെളളുളളി പ്രത്യേകം ദശനിഷ്കകം
വിളം സാമുദ്രമിന്തുപ്പും പഞ്ചനിഷ്കം പൃഥക് പൃഥക്
കാര്‍പ്പാസബീജം സിദ്ധാര്‍ത്ഥം കാരെളളും കാളശാകവും
പൊടിച്ചുഴക്കുവീതംകൊള്‍ തഥാതിവിടയം നിശാ
അക്രാവിരട്ടിമധുരം അജമോജം തുവര്‍ച്ചില
ഹിംഗുദ്വയം വിളംഗം ച ജീരകേദ്വേത്രിജാതകം
കലിംഗകം വാല്‍മുളകും  ചവ്യം താലീസപത്രവും
ചീനക്കാരം യവക്ഷാരം ഉലുവാ കന്ദുരുഷ്കവും
ചിറ്റരത്ത  കരിങ്ങാലിത്തൊലി പൊന്‍കാരമെന്നിവ
കര്‍ഷമാണം പ്രത്യേകമഥ ജാതിക്ക പത്രിയും
ഗ്രാമ്പൂവും നിഷ്കമീരണ്ടു സര്‍വം ചൂര്‍ണ്ണീകരിച്ചിവ
തലയും തൊലിയും കാലും കുടലും മലവും വിനാ
ഘനമാര്‍ന്ന കരിങ്കോഴിതന്നില്‍ വാരിനിറച്ചുടന്‍
ത്തച്ചുമുഴുപ്പുളള ഘടമദ്ധ്യത്തില്‍വച്ചതില്‍
ശുദ്ധതോയാഢകം വീഴ്ത്തി ശരാവം കൊണ്ടടച്ചുടന്‍
ശീലമണ്‍ചെയ്തടുപ്പേറ്റി കത്തിപ്പൂ മൃദുപാവകം
വെളളംവറ്റിക്കൊഴുപ്പാര്‍ന്ന പാകം സൂക്ഷിച്ചുവാങ്ങണം
ശീതമായാല്‍ തുറന്നിട്ടു കൊഴുപ്പും കോഴിമാംസവും
എലുമ്പുനീക്കിമര്‍ദ്ദിച്ചു യോജിപ്പിക്കു യഥോചിതം 
ഓട്ടിലിട്ടുവറുത്തിട്ടു പൊടിച്ചക്ഷപ്രമാണമായ്
പ്രാതഃ സായഞ്ച സേവിപ്പൂ സ്ഹോചാരമുസ്മരന്‍
പലേതരം ശൂലയഗ്നി മന്ദത്വം ഗ്രഹണീഗദം
കുമാരശോഷമരുചിയിവയെല്ലാം തകര്‍ന്നുപോം.


Preparation of ശൂലാരിചൂര്‍ണ്ണം:

ചുക്ക്, മുളക്, തിപ്പലി, വെള്ളുള്ളി , ഇവ പത്തു കഴഞ്ചുവീതം. വിളയുപ്പ്, കടലുപ്പ്, ഇന്തുപ്പ്, ഇവ അഞ്ചു കഴഞ്ചുവീതം. പരുത്തിക്കുരുപ്പരിപ്പ്, കടുക്, എള്ള്, കറിവേപ്പിലയുടെ പൊടി, ഇവ ഒരു പലംവീതം. അതിവിടയം, വരട്ടുമഞ്ഞല്‍, അക്രാവ്, ഇരട്ടിമധുരം, അയമോദകം, തുവര്‍ച്ചിലക്കാരം, കായം രണ്ടും, വിഴാലരിപ്പരിപ്പ്,ജീരകം രണ്ടും, ഏലം, ഇലവര്‍ങ്ഗം, പച്ചില, കുടകപ്പാലയരി, വാല്‍മുളക്, കാട്ടുമുളകിൻവേര്, താലീസപത്രി, ചീനക്കാരം, ചവര്‍ക്കാരം, ഉലുവാ കുന്തുരുക്കം,ചിറ്റരത്ത , കരിങ്ങാലിത്തൊലി, പൊരിക്കാരം, ഇവ മൂന്നുകഴഞ്ചുവീതം. ജാതിക്കാ, ജാതിപത്രി, ഗ്രാമ്പൂവ്, ഇവ രണ്ടുകഴഞ്ചുവീതം. ഇവ എല്ലാം കൂടെ പൊടിച്ച് ഒരു കരിമ്പിടക്കോഴിയെക്കൊന്ന് തല, തൊലി, കാല് ,കുടല്, മലം, ഇവ കളഞ്ഞു വയറുകീറി അതിനകത്തു വാരിനിറച്ച് കൂട്ടിത്തയ്ച്ച് ഒരു കലത്തിനകത്തു കുറുകെകമ്പുവെച്ച് അതില്‍ കെട്ടിത്തൂക്കി  നാലിടങ്ങഴി വെളളമൊഴിച്ച് ചട്ടികൊണ്ടടച്ചു ശീലമണ്‍ ചെയ്ത് ചെറുതീയെരിച്ച് വെളളമെല്ലാം വറ്റി കൊഴുപ്പു ശേഷിക്കുന്ന പാകത്തില്‍ വാങ്ങി തണുത്തതിനുശേഷം അടപ്പു തുറന്ന് എല്ലുകള്‍ കളഞ്ഞ് മാംസവും കൊഴുപ്പും എടുത്ത് മര്‍ദ്ദിച്ചു യോജിപ്പിച്ച് ഓട്ടിലിട്ടു വറുത്തു പൊടിച്ചുവച്ചിരുന്ന് ഒരു താന്നിക്കാ പ്രമാണം വീതം പത്ഥ്യാനുഷ്ഠാനത്തോടുകൂടി കാലത്തും വൈകിട്ടും സേവിക്കുക


Indications of ശൂലാരിചൂര്‍ണ്ണം:

പലതരത്തിലുള്ള  ഉദരശൂലകള്‍, അഗ്നിമാന്ദ്യം, ഗ്രഹണി, ഇവയും കുട്ടികളുടെ മെലിച്ചിലും ശമിക്കും 


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda