Make an online Consultation »  
Medicinal properties of Jeevaniya Gritham ( ജീവനീയഘ..

Jeevaniya Gritham - grita

Jeevaniya Gritham:


Synonyms: Jeevaniya Grita

Malayalam referance: ജീവനീയഘൃതം

ദ്വേപഞ്ചമൂലേ വര്‍ഷാഭ്രമേരണ്‌ഡം സ പുനര്‍ന്നവം 
മുദ്‌ഗപര്‍ണ്ണീമഹാമേദാ മാഷപര്‍ണ്ണീ ശതാവരീഃ 
ശംഖപുഷ്‌പീമവാക്‌പുഷ്‌പീം രാസ്‌നാമതീബലാംബലാം
 പൃഥക്‌ ദ്വിപലികാന്‍ കൃത്വാജലദ്രാണേ വിപാചയേല്‍ 
പാദശേഷം സമ്‌ക്ഷീരം ധാത്രീക്ഷുച്ഛാഗലാന്‍ രസാന്‍
ഘൃതാഢകേന സംയോജ്യ ശനൈര്‍ മൃദ്വഗ്നിനാപചേല്‍ 
കല്‌ക്കം ദത്വാച മേദേദ്വേ കാശ്‌മര്യഫലമുല്‍പലം 
ത്വക്ക്‌ഷീര പിപ്പലീം ദ്രാക്ഷാം പത്മബീജം പുനര്‍ന്നവാം

വീരാംശൃംഗാടകം ഭവ്യമുരുമാണം നികോചകം 
ഖര്‍ജ്ജൂരാഷോഡ ബാദാമ മുഞ്‌ജാതാഭിഷുകംതഥാ 
ഏതൈര്‍ഘൃതാഢകേ സിദ്ധേക്ഷൗദ്രം ശീതേ പ്രദാപയേല്‍ 
സമ്യക്‌ സിദ്ധഞ്ചവിജ്ഞായ സുഗുപ്‌തം സന്നിധാപയേല്‍ 
കൃതരക്ഷാവിധിംതച്ച പ്രാശയേദക്ഷ സമ്മിതം 
പാണ്‌ഡുരോഗം ജ്വരംഹിക്കാം സ്വരഭേദം ഭഗന്ദരം
പാര്‍ശ്വശൂലംക്ഷയം കാസംപ്ലീഹാനം വാതശോണിതം 
 സര്‍വ്വാംഗൈകാംഗ രോഗാംശ്ച മൂത്രസംഗഞ്ച നാശയേല്‍ 
ബലവര്‍ണ്ണകരം ധന്യംവലീ പലിതനാശനം
ജീവനീയമിദം സര്‍പ്പിര്‍വൃഷ്യം വന്ധ്യാസുതപ്രദം
അഗ്നിവേശായ ഗുരുണാ കൃഷ്‌ണാത്രയേണ ഭാഷിതം.
 ജീവനീയഘൃതം.  


Preparation of ജീവനീയഘൃതം:

 ദശമൂലം, വെള്ള തെഴുതാമവേര്‌, ആവണക്കിന്‍വേര്‌, ചുവന്ന തെഴുതാമവേര്‌, കാടാടുപ 
 യറിന്‍ കിഴങ്ങ്‌, മഹാമേദ, കാട്ടുഴുന്നിന്‍വേര്‌, ശതാവരിക്കിഴങ്ങ്‌, ശംഖുപുഷ്‌പത്തിന്റെ 
 വേര്‌, ചതുകുപ്പ, അരത്ത, ആനക്കുറുന്തോട്ടിവേര്‌ ഇവ പ്രത്യേകം പ്രത്യേകം ഈരണ്ടുപലംവീതം 
എടുത്തു ദ്രവദ്വിഗുണത്വാല്‍ 32-ഇടങ്ങവി വെള്ളത്തില്‍ കഷായംവെച്ചു കുറുക്കി നാലിലൊന്നാക്കി 
യെടുത്തു അതിഌസമം പാല്‍, നെല്ലിക്കാസ്വരസം, കരിമ്പിന്‍നീര്‌, ആട്ടിന്‍മാംസരസം എന്നിവയും 
എട്ടിടങ്‌ഹഴി നെയ്യും ചേര്‍ത്തു മേദ, മഹാമേദ, കുമുദിന്‍പഴം, നീലത്താമര, മുളക്കര്‍പ്പൂരം,
 തിപ്പലി, മുന്തിരിങ്ങ, താമരക്കുരു, തെഴുതാമവേര്‌, ചുക്ക്‌, ക്ഷിരകാകോളി, പതുമു 
 കം, ചെറുവദിനിവേര്‌, വന്‍വഴുദിനിവേര്‌, പാല്‍മുതുക്കിന്‍ കിഴങ്ങ്‌, ശൃംഗാടകം, 
 അത്തിത്തിപ്പലി, ആവണക്കിന്‍വേര്‌, വിളാമ്പഴം, ഈത്തപ്പഴം, അക്രൂട്ട്‌, പബദം, പനയോലത്തി 
 രി, അഭിഷുകം ഇവയെല്ലാംകൂടി 32-പലം കല്‌ക്കമായും ചേര്‍ത്തു സാവധാനത്തില്‍ മൃദ്വഗ്നിയില്‍
 യോജിപ്പിച്ചു മന്ത്രാദികളേക്കൊണ്ട്‌ രക്ഷാവിധിചെയ്‌തു നല്ലവൃത്തിയുള്ള പാത്രത്തിലാക്കി സൂക്ഷി ചത്‌ചുവെക്കുകയും അതില്‍നിന്ന്‌ മൂന്നുകഴഞ്ചിവീതം എടുത്തു സേവിക്കുകയും വേണം.


Indications of ജീവനീയഘൃതം:

ഈ ജീവനീ  യഘൃതം പാണ്‌ഡുരോഗം, ജ്വരം, എക്കിട്ട, സ്വരഭേദം, ഭഗന്ദരം, പാര്‍ശ്വശൂല, ക്ഷയം, കാസം,  പ്ലീഹരോഗം, വാതശോണിതം, സര്‍വ്വാംഗരോഗം, ഏകാംഗരോഗം, മൂത്രതടസ്സം ഇവയെ നശി  പ്പിക്കും. ണുലത്തേയും വര്‍ണ്ണപ്രസാദതഗ്‌തേയുമുണ്ടാക്കും, ധന്യമാണ്‌. ദേഹത്തിലുള്ള ചുളി വിനേയും നരയേയും നശിപ്പിക്കും. വൃഷ്യമാണ്‌. വന്ധ്യക്ക്‌ സന്താനലാഭത്തെ ഉണ്ടാക്കും. ഇത്‌ അഗ്നി വേശന്‌ കൃഷ്‌ണാത്രയ ഗുരുവിനാല്‍ ഉപദേശിക്കപ്പെട്ടതാകുന്നു.


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda