Medicinal properties of Vayu Gulika (വായുഗുളിക)

Vayu Gulika - gulika

Vayu Gulika:

Malayalam referance: വായുഗുളിക

ത്രിജാതം ത്രികടുകം ത്രിഫലാ വജ്രനാഗവും 
കസ്തൂരീ ജാതീഫലകമിരവി പശുപാശിയും
അഗ്രഗ്രാഹീ ച കര്‍പ്പൂരം പൊന്‍കാരം ചാലിയം വചാ
അഞ്ജനഞ്ച കിരാമ്പൂവും ജീരകേ ചതകുപ്പയും
ഇരുവേലി രസം രാസ്നാ  ദീപ്യകൌെ മനയോലയും
മധുകം ചീനമുളകും കാന്തം ക്ഷാരദ്വയം തഥാ
ഒപ്പം കൊണ്ടുപനീരില്‍താന്‍ നീരില്‍ താന്‍ ഭ്രമരോത്ഭവേ 
അരച്ചു കുന്നിക്കുരുവിന്‍പ്രമാണം ചേര്‍ത്തുരുട്ടിയാല്‍
ഉണക്കീനിഴലില്‍വച്ചു സൂക്ഷിപ്പൂഗുളികാഃ ശുഭാഃ 
അഥ ജീരകകര്‍ഷത്തെ പ്രസ്ഥാര്‍ദ്ധസലിലേ  ക്ഷിപേത്
കുറുക്കിയതുഴക്കാക്കൂ പോരക്കൊണ്ടതു തന്നിലേ
ഇവറ്റിലേകാം ഗുളികാം കലക്കി പിബതാംക്ഷണാത്
വായുനേർവരുമെക്കിട്ടം മാറുമെത്തും മഹാസുഖം
സമ്പോഷണ കഷായാദിയഥാവസ്ഥം പ്രയോജയേത്
 സര്‍വ്വവ്യാധിഹരീ സൈഷാ ഗുളികാ വായുസംജ്ഞിതാ.

Preparation of വായുഗുളിക:

ഏലത്തരി, ഇലവര്‍ങ്ഗം, പച്ചില, ചുക്ക്, കുരുമുളക്, ചെറുതിപ്പലി ,ത്രിഫലത്തോട്, വത്സനാഭി, കസ്തൂരി, ജാതിക്കാ, കന്നാരം, പശുപാശി, അക്രാവ്, പച്ചക്കര്‍പ്പൂരം, പൊന്‍കാരം, ചായില്യം, വയമ്പ്, അഞ്ജക്കല്ല്, ഗ്രാമ്പൂവ്, ജീരകം, കരിഞ്ജീരകം, ശതകുപ്പ,  ഇരുവേലി, രസം,ചിറ്റരത്ത, അയമോദകം, മനയോല, ഇരട്ടിമധുരം, വാല്‍മുളക്, അയസ്കാന്തം, ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം, ഇവ സമമെടുത്ത് പനിനീരിലോ കയ്യോന്നിനീരിലോ മൂന്നുദിവസമരച്ച് കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കി സൂക്ഷിക്കുക; മൂന്നുകഴഞ്ചു ജീരകം ഇരുന്നാഴിവെളളത്തില്‍ കഷായം വച്ച് ഒരു തുടമാക്കി അതില്‍ ഉരച്ചു സേവിക്ക ; 

Indications of വായുഗുളിക:

വായുവിന്റെ ഗതി നേരെയാകും ; ഇക്കിള്‍മാറുകയും ചെയ്യും. മറ്റു വികാരങ്ങള്‍ക്കും ഈ ഗുളിക വിശേഷമാകുന്നു. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video