Medicinal properties of Kalyanaka gritham (കല്യാണകഘ..

Kalyanaka gritham - lehya

Kalyanaka gritham:

Synonyms: Kalyanaka ghrutham

Malayalam referance: കല്യാണകഘൃതം (ക്ഷീരകല്യാണകഘൃതം)

വിശാലാ ത്രിഫലാ കൌെന്തീ ദേവദാര്‍വേലവാലുകഃ 
സ്ഥിരാ നതം രജന്യൗദ്വേ ശാരിബേദ്വേ പ്രിയംഗുകാഃ
 നീലോല്പലൈ വാ മഞ്ജിഷ്ഠാ ദന്തീ ദാഡിമകേസരം 
താലീസപത്രം ബൃഹതീം മാലത്യാഃകുസുമം നവം 
വിഡംഗം പ്രശ്ന  പര്‍ണ്ണീ ച കുഷ്ഠം ചന്ദന  പത്മകൌെ 
അഷ്ടാവിംശതിഭിഃ കല്‍ക്കൈരേതൈരക്ഷസമന്വിതൈഃ 
ചതുര്‍ഗ്ഗണം ജലം ദത്വാ ഘൃതപ്രസ്ഥം വിപാചയേത് 
 അപസ്മാരേ ജ്വരേ കാസേ ശോഷേ മന്ദാനലേ ക്ഷയേ 
 വാതരക്തേ പ്രതിശ്യായേ തൃതീയക ചതുര്‍ത്ഥകേ 
വമ്യര്‍ശോമൂത്രകൃഛ്റേ ച വിസര്‍പ്പോപഹതേഷു ച 
 കണ്ഡൂപാണ്ഡ്വാമയോന്മാദേ വിഷമേഹഹരേഷു ച 
 ഭൂതോപഹതചിത്താനാം  ഗദ്ഗദാനാമരേതസാം 
 ശസ്തം സ്ത്രീണാം ച വന്ധ്യാനാം  ധന്യമായുര്‍ബലപ്രദം 
 അലക്ഷ്മി പാപരക്ഷോഘ്നം  സര്‍വ്വഗ്രഹനിവാരണം 
 കല്യാണകമിദം സര്‍പ്പിഃ ശ്രേഷ്ഠം പുംസവഷുേനേഷു  ച 
ദ്വിജലം സചതുഃ ക്ഷീരം ക്ഷീരകല്യാണകം ദിത്വം. 

Preparation of കല്യാണകഘൃതം (ക്ഷീരകല്യാണകഘൃതം) :

കാട്ടുവെള്ളരിവേര്, ത്രിഫലത്തോട്, അരേണുകം, ദേവതാരം, ഏലാവാലുകം, ഓരിലവേര്, തകരം, മഞ്ഞൾ, മരമഞ്ഞൾത്തൊലി, നറുനീണ്ടിക്കിഴങ്ങ്, പാല്‍വളളിക്കിഴങ്ങ്, ഞാഴൽപ്പൂവ്, കരിങ്കൂവളക്കിഴങ്ങ്, ഏലത്തരി, മഞ്ചട്ടി, നാഗദന്തിവേര്, മാതളത്തോട്, നാഗപ്പൂവ്,  താലീസപത്രം, വഴുതിനവേര്, പുതിയ പിച്ചകപ്പൂവ്, വിഴാലരിപ്പൂവ്, മൂവിലവേര്, വെളളക്കൊട്ടം, ചന്ദനം, പതുമുകം, ഇവ മൂന്നുകഴഞ്ചുവീതം.  നാലിടങ്ങഴി വെളളത്തില്‍ അരച്ചുകലക്കി ഇടങ്ങഴി നെയ്യു ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; അപസ്മാരം, ജ്വരം,ചുമ ,ശോഷം, അഗ്നിമാന്ദ്യം, ക്ഷയം, വാതരക്തം, പീനസം, തൃതീയകജ്വരം ,ചാതുര്‍ത്ഥകജ്വരം, ഛര്‍ദ്ദി, അര്‍ശസ്സ്, മൂത്രകൃഛ്റം, വിസര്‍പ്പം, ചൊറി, പാണ്ഡ്, ഉന്മാദം, വിഷം, പ്രമേഹം, കൂട്ടുവിഷം, ഭൂതബാധ, ഗദ്ഗദം, ബീജദോഷം, ഇവ ശമിക്കും. പ്രസവിക്കാത്ത സ്ത്രീകള്‍ പ്രസവിക്കും. ഈ ഘൃതം ശ്രേഷ്ഠവും ആയുസ്സിനേയും  ബലത്തെയും പ്രദാനം  ചെയ്യുന്നതുമാണ്. അലക്ഷ്മി, പാപം, രക്ഷോബാധ, ഗൃഹബാധ, ഇവയേയും ശമിപ്പിക്കും. പുംസവനവുമാണ്. ഈ നെയ്ക്ക് കല്യാണഘൃതമെന്നു പേര്‍. ഇതിന്റെ മരുന്നുകള്‍തന്നെ രണ്ടിടങ്ങഴി വെളളത്തില്‍ അരച്ചുകലക്കി നാലിടങ്ങഴി പാലും ഇടങ്ങഴി നെയ്യും  ചേര്‍ത്തു കാച്ചിയെടുക്കുന്നതിന്  ക്ഷീരകല്യാണകഘൃതമെന്നു പേര്‍ പറയുന്നു. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video