Make an online Consultation »  
Medicinal properties of Manibhadra Guda (മാണിഭദ്ര..

Manibhadra Guda - lehya

Manibhadra Guda:


Synonyms: Manibadra lehya, Manibhadra Lehyam, Manibhadra Guda, Manibhadra Gudam, Manibhadra Gulam

Malayalam referance: മാണിഭദ്രഗുളം

വിളംഗസാരാമലകാഭയാനാം
പലംപലം ത്രീണി പലാനി കുംഭാത്
ഗുളസ്യ ച ദ്വാദശഭാഗമേഷ
ജിതാത്മനാ  ഹന്ത്യുപയുജ്യമാന:
കുഷ്ഠ ശ്വിത്ര ശ്വാസ കാസോദരാര്‍ശോ
മേഹപ്ളീഹ ഗ്രന്ഥിരുക്ജന്തുഗുന്മാന്‍
സിദ്ധം യോഗം പ്രാഹയക്ഷോമുമുക്ഷോര്‍
ഭക്ഷോപ്രാണാന്‍ മാണിഭദ്രഃ കിലേമം.


Preparation of മാണിഭദ്രഗുളം:

വിഴാലരിപ്പരിപ്പ്, നെല്ലിക്കാത്തോട്, കടുക്കാത്തോട്, ഇവ ഓരോ പലം. ത്രികൊല്പ്പക്കൊന്ന പലം മൂന്ന് . ശര്‍ക്കര പലം പന്ത്രണ്ട്. മരുന്നുകള്‍ പൊടിച്ചു ശീലപ്പൊടി എടുത്തതിനു ശേഷം ശര്‍ക്കരയും മരുന്നുകളും കൂടി ഉരലിലിട്ടു അഞ്ചുനാഴികനേരം  ഇടിച്ചെടുത്തുവച്ചിരുന്നു സേവിക്കുക. (ശര്‍ക്കര പാവുകാച്ചി ചിലര്‍ ലേഹ്യമാക്കി എടുക്കുന്നതിനു ഗുണഭേദം കാണുന്നതിനാല്‍ ജിതേന്ദ്രിയനായി ഒരു മാസം സേവിച്ചാല്‍ 


Indications of മാണിഭദ്രഗുളം:

കുഷ്ഠം ,ശ്വിത്രം ,കാസം ,ശ്വാസം ,മഹോദരം, അര്‍ശസ്സ്, പ്രമേഹം, പ്ളീഹ, ഗ്രന്ഥി, കൃമിരോഗം, ഗുന്മം , ഇവ ശമിക്കും. ഈ വക രോഗങ്ങള്‍ നിമിത്തം ഒരു സന്യാസി മരിക്കാന്‍ തുനിഞ്ഞപ്പോള്‍ മാണിഭദ്രന്‍ എന്നു പേരുളള ഒരു യക്ഷന്‍ ഈ ഔഷധം ഉപദേശിച്ചതാകയാല്‍ ഇതിനു മാണിഭദ്രം എന്ന പേരു സിദ്ധിച്ചിട്ടുളളതാകുന്നു. 


Ingredients:

Ingredients of Manibhadra Guda

Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda