Make an online Consultation »  
Medicinal properties of Kutajarishta (കുടജാരിഷ്..

Kutajarishta - arishta

Kutajarishta:


Synonyms: Kutajarishtam

Malayalam referance: കുടജാരിഷ്ടം

തുലാം കുടജമൂലസ്യ മൃദ്വീകാര്‍ദ്ധതുലാം തഥാ
മധൂകപുഷ്പകാഷ്മര്യോര്‍ ഭാഗാന്‍ ദശപലോന്മിതാൻ
ചതുര്‍ദ്രോണേ അ൦ഭസഃ പക്ത്വാ ദ്രോണം ചൈവാവശേഷിതം
ധാതക്യാ വിംശതിപലം ഗുഡസ്യ ച തുലാം ക്ഷിപേല്‍
മാസമാത്രം സ്ഥിതോ ഭാണ്ഡേ കുടജാരിഷ്ടസംജ്ഞിതഃ
ജ്വരാന്‍ പ്രശമയേന്‍ സര്‍വാന്‍ കുര്യാത്തീഷ്ണം  ധനഞ്ജയം
ദൂര്‍വാരാം ഗ്രഹണീം ഹന്തി ക്താതീസാരമുല്‍ബണം.


Preparation of കുടജാരിഷ്ടം:

കുടകപ്പാലവേരിലെത്തൊലി തുലാം ഒന്ന്   (നൂറുപലം), മുന്തിരിങ്ങാപ്പഴം തുലാം അര, ഇലിപ്പപ്പൂവ്, കുമ്പിള്‍വേര്, ഇവ പത്തുപലം വീതം. എല്ലാം കൂടി ചതച്ച് അറുപത്തിനാലിടങ്ങഴിവെളളത്തില്‍ കഷായം വച്ചു പതിനാറിടങ്ങഴിയാക്കി പിഴിഞ്ഞരിക്കണം. താതിരിപ്പൂവ് പലം ഇരുപത്, പൊടിച്ച് ചേര്‍ക്കണം. ശര്‍ക്കര തുലാം ഒന്ന് ,എല്ലാംകൂടി ഒരു കുടത്തിലാക്കി അടച്ചുകെട്ടിവയ്ക്കുക. ഒരു മാസം കഴിഞ്ഞ് തെളിച്ചരിച്ചെടുത്തു വച്ചിരുന്ന് ഒരുമാത്ര നിശ്ചയിച്ചു സേവിക്കുക; 


Indications of കുടജാരിഷ്ടം:

എന്നാല്‍ എല്ലാവിധജ്വരങ്ങളേയും ശമിപ്പിക്കും. അഗ്നിബലത്തെ വര്‍ദ്ധിപ്പിക്കും. അസാദ്ധ്യമായ ഗ്രഹണിയേയും വര്‍ദ്ധിച്ചതായ രക്താതിസാരത്തേയും ശമിപ്പിക്കുകയും ചെയ്യും


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda