Jeerakarishtam:
Synonyms: Jirakadyarishtam Malayalam referance: ജീരകാരിഷ്ടം
Preparation of ജീരകാരിഷ്ടം:
ജീരകം തുലാം രണ്ട്. അറുപത്തിനാലിടങ്ങഴി വെളളത്തില്‍ കഷായം വച്ചു പതിനാറിടങ്ങഴിയാക്കി പിഴിഞ്ഞരിക്കണം. ശര്‍ക്കര തുലാം മൂന്ന്. താതിരിപ്പൂവ് പലം പതിനാറ്. ചുക്ക് പലം രണ്ട്, ജാതിക്കാ, മുത്തങ്ങാക്കിഴങ്ങ്, ഏലം, ഇലവര്‍ങ്ഗം, പച്ചില, നാഗപ്പൂവ്, കുറാശാണി, തക്കോലം, ഗ്രാമ്പൂവ്, ഇവ ഒരു പലം വീതം. ഈ മരുന്നുകള്‍ എല്ലാം കൂടി പൊടിച്ചുചേര്‍ത്തു ശര്‍ക്കരയും കലക്കി ഒരു മണ്‍കുടത്തിലാക്കി അടച്ചുകെട്ടിവയ്ക്കുക. ഒരു മാസം കഴിഞ്ഞെടുത്തു തെളിച്ചരിച്ചു മൂന്നുകഴഞ്ചുവീതം സേവിക്കുക.
Indications of ജീരകാരിഷ്ടം:
ഈ ജീരകാരിഷ്ടം സ്ത്രീകള്‍ക്ക് പ്രസവശേഷമുണ്ടാകുന്ന സകലരോഗങ്ങളേയും ഗ്രഹണി, അതിസാരം, ജഠരാഗ്നിയുടെ വികൃതി, ഇവയേയും ശമിപ്പിക്കും
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda