Medicinal properties of Ashwaganthadi gritham (അശ്വഗന..

Ashwaganthadi gritham - grita

Ashwaganthadi gritham:

Malayalam referance: അശ്വഗന്ധാദിഘൃതം

അശ്വഗന്ധകഷായേ ച കല്ക്കേ ക്ഷീരചതുര്‍ഗ്ഗുണം
ഘൃതം പക്വം തു വാതഘ്നം  വൃഷ്യം മാംസ വിവര്‍ദ്ധനം

Preparation of അശ്വഗന്ധാദിഘൃതം :

അമുക്കുരം കഷായംവച്ച് അമുക്കുരം കല്‍ക്കമായി നെയ്യിൽ  നാലിരട്ടി പാലും ചേര്‍ത്ത് നെയ്യുകാച്ചി സേവിക്കുക. 

Indications of അശ്വഗന്ധാദിഘൃതം :

വാതം ശമിക്കും, ശുക്ളവൃദ്ധിയുമുണ്ടാകും.

അശ്വഗന്ധാദിഘൃതം (2)  
 അശ്വഗന്ധം പലശതം ബലാ ഗോക്ഷുരകസ്യ ച 
പുനര്‍ന്നവസ്യ ച പൃഥക് പലാനി  ദശകല്പയേത് 
 ശതാവരീ നാഗബലാ ഗുളൂചീ യവ മാഷയോഃ
യഷ്ട്യാഃ പഞ്ചപലാന്യേവ പൃഥഗേഷാം സമാഹരേത്
ഷട്ത്രിംശന്മ നിതേ തോയേ ഷഡംഗപരിശേഷിതേ
പചേദ്ദ്വിമാനികം സര്‍പ്പിഃ പയസാ ദ്വിഗുണേന  ച 
 വിഷ്ടാനി  കാര്‍ഷികാണ്യേവ ദദ്യാത്സംഘട്ടയേത് പുന:
 ത്രിജാതകം ത്രികടുകം രാസ്നായാഃ മധുകസ്യ ച 
 സമംഗോശീരകക്ഷീര ശുക്ളാഹ്വമജമോജയോഃ 
ജീരകസ്യ ച മൃദ്വീക മഞ്ജിഷ്ഠോശീര സൈന്ധവൈഃ 
 ഏവം ചൈവ സമാവാപ്യ ശനൈർമ്മൃദ്വഗ്നിനാ  പചേല്‍ 
 ശൃതേ ഗുളേന  വൈമര്‍ദ്യ ഘൃതം ധാന്യേ  നിധാപയേല്‍
 ഏതല്‍ഘൃതം മഹാവീര്യം നരാണാമമൃതോപമം 
ഏകാദശാനിരൂപാണി ക്ഷയം ചൈവ വ്യപോഹതി 
 വാതശോണിതമാനാഹം സുപ്തവാതഞ്ച ശ്ളീപദം 
ശിരോഹര്‍ഷം വാതശൂലം ദുര്‍ന്നാമാനാഞ്ച നാശനം 
ഊരുസ്തംഭേ ശിരോരോഗേ രക്തപിത്തേ ഹലീമകേ 
 പുരാണജ്വരദാഹേ ച സര്‍പ്പിരേതദനുത്തമം 
 ഖലിതം പലിതശ്ചൈവ തഥാ വന്ധ്യാവഭേദകം 
 അശ്വഗന്ധാദികം സര്‍പ്പിഃ കൃശബൃംഹണമുത്തമം. 

 അമുക്കരം പലം നൂറ്. കുറുന്തോട്ടിവേര്, ഞെരിഞ്ഞിൽ, തഴുതാമവേര്, ഇവ പത്തുപലംവീതം.  ശതാവരിക്കിഴങ്ങ്, ആനക്കുറുന്തോട്ടിവേര്,  ചിറ്റമൃത്, യവധാന്യം , ഉഴുന്ന്, ഇരട്ടിമധുരം, ഇവ അഞ്ചുപലം വീതം ഇവ മുപ്പത്തിയാറിടങ്ങഴി വെളളത്തില്‍ കഷായം വച്ച് ആറിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് രണ്ടിടങ്ങഴി നെയ്യും  നാലിടങ്ങഴിപ്പാലും ചേര്‍ത്ത്ഏലത്തരി, ഇലവര്‍ങ്ഗം, പച്ചില, ചുക്ക്, കുരുമുളക്,തിപ്പലി,ചിറ്റമൃത്, ഇരട്ടിമധുരം, മുക്കുറ്റി ,രാമച്ചം,പാൽമുതക്ക്ന്‍കിഴങ്ങ്, അയമോദകം, ജീരകം, മുന്തിരിങ്ങാപ്പഴം, മഞ്ചട്ടി, രാമച്ചം, ഇന്തുപ്പ്, ഇവ മൂന്നുകഴഞ്ചുവീതം കല്‍ക്കം ചേര്‍ത്തു ചെറുതീയെരിച്ചു കാച്ചിയരിച്ചു ശര്‍ക്കര ചേര്‍ത്തു കടഞ്ഞു നെല്ലിൽ  കുഴിച്ചുവച്ചിരുന്നതിനു ശേഷമെടുത്തു സേവിക്കുക; ക്ഷയവും അതുസംബന്ധമായുളള പതിനൊന്ന് ഉപദ്രവവ്യാധികളും, രക്തവാതവും, വാതരോഗങ്ങളും, വേദനയും, പെരുക്കാലും, അര്‍ശസ്സും, രക്തപിത്തവും, ശിരോരോഗവും, കാമിലയും, പുരാണജ്വരവും, ശമിക്കും. ഗര്‍ഭപ്രദവുമാകുന്നു. ഇത് കൃശന്മാരെ തടിപ്പിക്കുകയും ചെയ്യും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video