Medicinal properties of Shankapani rasam ( ശംഖപാണിര..
Shankapani rasam - gulika
Shankapani rasam:
Malayalam referance:
ശംഖപാണിരസം
ശുദ്ധസൂതം വിഷം ഗന്ധം പലാശം മര്‍ദ്ദയേദ്ദൃഢം
മരിചം മാഗധീ ശുണ്ഠീ ഹിംഗു ചൈവ ദ്വയം ദ്വയം
പലാഷ്ടകഞ്ച ലവണം ചിഞ്ചാക്ഷാരം പലാഷ്ടകം
സപ്തവാരം ദഗ്ദ്ധശംഖം ജംബീരാമ്ളേന പേഷയേത്
പലാഷ്ടകം ച സംയോജ്യം സര്‍വ്വം ജംബീരീരകേ
മര്‍ദ്ദയേദ്ദിനമേകന്തു തീക്ഷണാതപപുടീകൃതം
പിബേദമ്ളകസാരേണ പഞ്ചഗുന്മനിവാരണം
ഗ്രഹണീ രോഗമര്‍ശശ്ച അതിസാരഞ്ച നാശയേത്
സര്‍വ്വവ്യാധിഹരം ശീഘ്രം രസോയം ചക്രപാണിനാ.
Preparation of
ശംഖപാണിരസം:
ശുദ്ധിയാക്കിയ രസം, വത്സനാഭി, ഗന്ധകം, ഇവ ഒരു പലം വീതം (രസം, ഗന്ധകം, ഇവ ആദ്യമരയ്ക്കണം; പിന്നീട് വത്സനാഭിയും) അരച്ചു കുരുമുളക് ചെറുതിപ്പലി, ചുക്ക്, കായം, ഇവ രണ്ടു പലം വീതം. ഇന്തുപ്പ്, പുളിന്തോല്‍ചുട്ട ഭസ്മം, ശംഖുഭസ്മം, ഇവ എട്ടുപലം വീതം . എല്ലാം കൂടി നാരങ്ങാനീരില്‍ അരച്ച് (ഏഴു ദിവസം അരയ്ക്കണമെന്നും പക്ഷം) നിഴലിലുണക്കി പൊടിച്ചു വച്ചിരുന്ന് നാരങ്ങാനീരില്‍ സേവിക്കുക.
Indications of
ശംഖപാണിരസം:
അഞ്ചുപ്രകാരത്തിലുളള ഗുന്മങ്ങളും ,ഗ്രഹണിയും, അര്‍ശസ്സും, അതിസാരവും, ശമിക്കും. മറ്റു പല രോഗങ്ങള്‍ക്കും നന്ന്. ഇത് ചക്രപാണിയാല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുളളതാകുന്നു.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda