Medicinal properties of Ksharagudika (ക്ഷാരഗുഡി..

Ksharagudika - gulika

Ksharagudika:

Malayalam referance: ക്ഷാരഗുഡികാ (കൃഷ്‌ണാത്രയന്)

ചതുഃ പലം സുധാകാണ്‌ഡാല്‍ ത്രിഫലം ലവണത്രയാല്‍ 
വാര്‍ത്താകീ കുഡവഞ്ചാര്‍ക്കാദഷ്‌ടൗദ്വേ ചിത്രകാല്‍ പലേ 
ദഗ്‌ദ്ധാനി വാര്‍ത്താകുരസേ ഗുഡികാ ഭോജനോത്തരാഃ 
ഭുക്തം ഭക്ത പചത്യാശുകാസ ശ്വാസാര്‍ശസാംഹിതാഃ
വിഷൂചികാ പ്രതിശ്യായ ഹൃദ്രാഗ ശമനാശ്ചതാഃ
ഇത്യേഷാക്ഷാ ഗുഡികാ കൃഷ്‌ണാത്രയേണ കീര്‍ത്തിതാഃ
ക്ഷാരഗുഡികാ

Preparation of ക്ഷാരഗുഡികാ (കൃഷ്‌ണാത്രയന്):

കള്ളിത്തണ്ട്‌, 4-പലം, ഇന്തുപ്പ്‌, തുവര്‍ച്ചില ഉപ്പ്‌, വിളയുപ്പ്‌, ഇവ മൂന്നുംകൂടി 3-പലം, പുത്ത
രിച്ചുണ്ടവേര്‌ 4-പലം, എരുക്കിന്‍വേര്‌ 8-പലം, കൊടുവേരിക്കിഴങ്ങ്‌ 2-പലം എല്ലാംകൂടി 
ചുട്ടു ക്ഷാരമാക്കിയെടുത്തു പുത്തരിച്ചുണ്ടയുടെ സ്വരസത്തില്‍ അരച്ചു ഗുളികയാക്കണം. ഇത്‌ 
ആഹാരം കഴിച്ചതിന്റെമീതെ സേവിക്കുന്നതായാല്‍ ഭക്ഷിച്ച അന്നത്തെ ഉടനെ പാകപ്പെടുത്തുന്നതാകുന്നു. 
കാസം, ശ്വാസരോഗം, അര്‍ശസ്സ്‌ എന്നീ രോഗങ്ങള്‍ക്കും നല്ലതാണ്‌. 

Indications of ക്ഷാരഗുഡികാ (കൃഷ്‌ണാത്രയന്):

വിഷൂചിക, പീനസം, ഹൃദ്രാഗം 

ഇവയെ ശമിപ്പിക്കുകയും ചെയ്യും ഈ ക്ഷാരഗുളിക കൃഷ്‌ണാത്രയനാല്‍ പറയപ്പെട്ടതാകുന്നു.

ക്ഷാര ഗുഡികാ
ക്ഷാരദ്വയം സ്യാല്ലവണാനിചത്വാ-
ര്യയോരജോ വ്യോഷഫലത്രികേച 
സപിപ്പലീമൂല വിഡംഗസാരം
മുസ്‌താജമോദാമരദാരുവില്വം 
കലിംഗകാചിത്രക മൂലപാഠേ
യയഷ്‌ട്യാഹ്വയം സാതിവിഷം പലാംശം 
സഹിംഗൂകര്‌ഷന്തു സൂസൂക്ഷ്‌മചൂര്‍ണ്ണ-
ദ്രാണം തഥാമൂലക ശുണ്‌ഠകാനാം
സ്യാദ്‌ ഭസ്‌മനസ്‌തല്‍ സലിലേനസാദ്ധ്യ- 
മാലോഡ്യയാവദ്‌ഘനമപ്രദഗ്‌ദ്ധം 
സത്യാനം തതഃ കോലസമാന്തുമാത്രാം
കൃത്വാസുശുഷ്‌കാം വിധിനോപയുജ്യാല്‍ 
പ്‌ളീഹോദരശ്വീത്ര ഹലിീമകാര്‍ശഃ 
പാണ്‌ഡ്വാമയാരോചക ശോഷശോഫാന്‍ 
വിഷൂചികാ ഗുല്‍മഗരാശ്‌മരിശ്ച 
സശ്വാസകാസാന്‍ പ്രണുദേല്‍ സുകഷ്‌ടാന്‍.
ഇതിക്ഷാര ഗുഡികാ.  

ചവര്‍ക്കാരം, തുവര്‍ച്ചിലക്കാരം. ഇന്തുപ്പ്‌, കല്ലുപ്പ്‌, കാരുപ്പ്‌, വിളയുപ്പ്‌, ലോഹഭസ്‌മം, ചുക്ക്‌,
മുളക്‌, ത്‌പ്പലി, കടുക്ക, താനിക്ക, നെല്ലിക്ക, കാട്ടുതിപ്പലിവേര്‌, വിഴാലരിപ്പരിപ്പ്‌, 
 മുത്തങ്ങ, അയമോദകം, ദേവതാരം, കൂവളംവേര്‌, കുടകപ്പലയരി, കൊടുവേരിക്കി 
 ഴങ്ങ്‌, പാടക്കിഴങ്ങ്‌, ഇരട്ടിമധുര്‌, അതിവിടയം ഇവ ഓരോപലം. കായം മൂന്ന്‌ കഴഞ്ചി ഇവയെല്ലാംകൂടി പൊടിച്ചു 16-ഇടങ്ങഴി ഉണങ്ങിയ മൂലേരിക്കിഴങ്ങിന്റെ ക്ഷാരജലത്തില്‍ ചേര്‍ത്തു പാകം 
 ചെയ്‌തു ഘനീഭുതമായാലെടുത്തു ലന്തക്കുരുവിന്റെ വലിപ്പത്തില്‍ ഗുളിക ഉരുട്ടി നിഴലില്‍ വെച്ചു 
ണക്കി എടുത്തു വിധിപ്രകാരം സേവിക്കണം. ഇത്‌ പ്ലീഹരോഗം, മഹോദരം, ശ്വിത്രം, ഹലിമകം, 
അര്‍ശസ്സ്‌ പാണ്‌ഡുരോഗം, അരുചി, ശോഷം, ശോഫം, വിഷൂചികാ ഗുന്മന്‍, കൂട്ടുവിഷം, അശ്‌മരി, 
 ശ്വാസരോഗം, കാസം, കുഷ്‌ഠം എന്നിവയെ നശിപ്പിക്കുന്നതാകുന്നു. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video