Make an online Consultation »  
Medicinal properties of Kankayana gulika (കാങ്കായന ..

Kankayana gulika - gulika

Kankayana gulika:

Malayalam referance: കാങ്കായന ഗുളിക

ശടീം പുഷ്കരമൂലം ച ദന്തീം ചിത്രകമാഢകീം
ശൃംഗിവേരം വചാം ചൈവ പലികാനി  സമാഹരേല്‍ 
 ത്രിവൃതായാഃ പലം ചൈവ കുര്യാത് ത്രീണി ച ഹിംഗുന: 
യവക്ഷാരപലേ ദ്വേപലേ ചാമ്ളവേതസാന്‍ 
യവാന്യാജാജീ മരിചം ധാന്യകം ചേതി കാര്‍ഷികം
ഉപകുഞ്ച്യജമോദാഭ്യം തഥാ ചാഷ്ടമികാമപി 
മാതളുംഗരസേനൈവ  ഗുഡികാഃ കാരയേത് ഭിഷക് 
 താസാമേകാം പിബേദ്വേ വാ തിസ്രോവാപിസുഖാംബുനാ
അമ്ളൈശ്ച മദ്യൈര്‍ യൂഷൈശ്ച ഘൃതേന  പയസാഥവാ
ഏഷാ കാങ്കായനേനോക്താ ഗുഡികാഗുല്മനാശിനി 
 അര്‍ശോ ഹൃദ്രോഗശമനീ  കൃമീണാം ച വിനാശിനീ
ഗോമൂത്രയുക്താ ശമയേല്‍ കഫഗുല്മം ചിരോത്ഥിതം
ക്ഷീരേണ പിത്തഗുല്മം ച മദ്യൈരമ്ളാശ്ച വാതികം
ത്രിഫലാരസമൂത്രൈശ്ച നിശ്ചയേല്‍ സന്നിപാതീകം
 രക്തഗുല്മേ ച നാരീണാമുഷ്ടീക്ഷീരേണപായയേല്‍. 
    


Preparation of കാങ്കായന ഗുളിക:

കച്ചോലക്കിഴങ്ങ്, പുഷ്കരമൂലം, നാഗദന്തിവേര്, കൊടുവേലിക്കിഴങ്ങ്, തുവരിമണ്ണ്, ചുക്ക്, വയമ്പ്, ഇവ ഓരോപലം, ത്രികോല്പക്കൊന്ന ഒരു പലം. കായം മൂന്നു പലം. ചവര്‍ക്കാരം രണ്ടുപലം. ഞെരിഞ്ഞാമ്പുളിക്കിഴങ്ങ് രണ്ടുപലം. ജീരകം, ആശാളി, കുരുമുളക്, കൊത്തമ്പാലരി, ഇവ മുമ്മൂന്നു കുഴഞ്ച്. കരിംജീരകം, അയമോദകം, ഇവ ആറാറുകഴഞ്ച്, എല്ലാം കൂടി പൊടിച്ചു മാതളനാരങ്ങാനീരില്‍ അരച്ച് ഗുളികയാക്കി ഒന്നോ രണ്ടോ മൂന്നോ ഗുളികവീതം ചുടുവെളളം, കാടി, മദ്യം, യൂഷം (ചാറു), നെയ്യ് , പാല്‍ ,ഇവയില്‍ ഏതിലെങ്കിലും സേവിക്കുക; ഗുല്‍മം, അര്‍ശസ്സ്, ഹൃദ്രോഗം, കൃമികള്‍, ഇവ ശമിക്കും. ഗോമൂത്രത്തില്‍ സേവിച്ചാല്‍ പഴകിയ കഫഗുല്‍മവും ,പാലില്‍ സേവിച്ചാല്‍ പിത്തഗുല്‍മവും ,കാടിയിലോ മദ്യത്തിലോ സേവിച്ചാല്‍ വാതഗുല്‍മവും, ത്രിഫലക്കഷായത്തില്‍ ഗോമൂത്രം ചേര്‍ത്തു സേവിച്ചാല്‍ 


Indications of കാങ്കായന ഗുളിക:

സന്നിപാതഗുല്‍മവും, മുലപ്പാലിലോ ഒട്ടകത്തിന്‍ പാലിലോ സേവിച്ചാല്‍ രക്തഗുല്മവും ശമിക്കും. 


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda