Make an online Consultation »  
Medicinal properties of Chandabhaskara rasa (ചണ്ഡഭാസ..

Chandabhaskara rasa - gulika

Chandabhaskara rasa:

Malayalam referance: ചണ്ഡഭാസ്കരരസം

ഹരബീജാമൃതബലീ പ്രത്യേകം  നിഷ്കസംയുതം
ടങ്കണം ദശനിഷ്കഞ്ച ജംബാളം വിംശതിസ്തഥാ 
ശുദ്ധഖല്വതലേക്ഷിപ്യ നിര്‍ഗ്ഗുണ്ഡീരസമര്‍ദ്ദിതം
പാണ്ഡുശോഫോദരാവര്‍ത്ത ഗുന്മപ്ളീഹഗുദക്കൃമീന്‍
 മുദ്ഗപ്രമാണഗുളികാം ഗുളേനസഹ ഭക്ഷയേല്‍
അജീര്‍ണ്ണമാശൂലഞ്ച മൂത്രകൃഛ്റാശ്മരീവ്രണാന്‍
സര്‍വവ്യാധിഹരം ശ്രീഘ്രം രസോ അയം ചണ്ഡഭാസ്കരഃ 


Preparation of ചണ്ഡഭാസ്കരരസം:

രസം, വത്സനാഭി, ഗന്ധകം, ഇവ ഒരു കഴഞ്ചുവീതം. പൊന്‍കാരം കഴഞ്ചു പത്ത്. നീര്‍വാളക്കുരു കഴഞ്ച് ഇരുപത്. ഇവ കരുനൊച്ചിയിലീരില്‍ അരച്ചു ചെറുപയറുപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കി വച്ചിരുന്ന് ശര്‍ക്കരയില്‍ സേവിക്കുക; പാണ്ഡുരോഗം, ശോഫം, മഹോദരം, ഉദാവര്‍ത്തം, ഗുന്മം , പ്ളീഹോദരം, അര്‍ശസ്സ്, കൃമി, അജീര്‍ണ്ണം, ആമശൂല ,പുരാണജ്വരം, പ്രമേഹം, മൂത്രകൃഛ്റം, അശ്മരിവ്രണം, മുതലായവ ശമിക്കും. അഗ്നിദീപ്തിയുണ്ടാകും. ഇത് സകലവിധ വ്യാധികളേയും ശമിപ്പിക്കുന്നതുമാകുന്നു.


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda