Make an online Consultation »  
Medicinal properties of Ashtakshari gulika (അഷ്ടാക്..

Ashtakshari gulika - gulika

Ashtakshari gulika:

Malayalam referance: അഷ്ടാക്ഷരിഗുളിക

നാഗഫേനഹിമദ്വന്ദ്വ ജാതീ ഹിംഗുള മാഗധീഃ 
രാമഠാതിവിഷായുക്താഃ സമഭാഗാ വിചൂര്‍ണ്ണിതാഃ
വിശ്വജീരകദുസ്പര്‍ശ മുസ്താദീപ്യക ധാന്യകൈഃ
സിദ്ധേ കഷായേ ജംബീരസ്വരസേ ച വിമര്‍ദ്ദയേത്
കര്യാഞ്ചഗുളികാപശ്ചാത് ഗുഞ്ജായാഃ സമ്മിതാഃ ഫലൈഃ
അഷ്ടാക്ഷരീയം ഗുളികാ ഗ്രഹണീരോഗിണാം ഹിതാഃ
തഥാര്‍ശസ്യതിസാരേ ച ദദ്ധ്നാ  വാ മാക്ഷികേണ വാ
പഞ്ചകൃത്വഃ പ്രയുഞ്ജീത ബലേ സത്യനലസ്യ തു.



Preparation of അഷ്ടാക്ഷരിഗുളിക :

കറുപ്പ്, ചന്ദനം , രക്തചന്ദനം , ജാതിക്കാ, ചായില്യം,ചെറുതിപ്പലി, സോമനാദികായം, അതിവിടയം, ഇവ സമം പൊടിച്ച് ചുക്ക്, ജീരകം, കൊടിത്തൂവവേര്, മുത്തങ്ങാക്കിഴങ്ങ്, അയമോദകം, കൊത്തമ്പാലരി, ഇവ കൊണ്ടുണ്ടാക്കിയ കഷായത്തിലും ചെറുനാരങ്ങാനീരിലും അരച്ചു  കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി ഉണക്കി സേവിക്കുക;  


Indications of അഷ്ടാക്ഷരിഗുളിക :

ഗ്രഹണീരോഗങ്ങള്‍ക്ക് ഹിതകരമാണ്. അര്‍ശസ്സ്, അതിസാരം, ഇവയ്ക്കു തൈരിലോ തേനിലോ  സേവിക്കുക.  അഗ്നിദീപ്തിയുസരിച്ചു മാത്രം. 


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda