Aanantharasam:
Malayalam referance: ആനന്ദരസംജാതീഫലം ഹിംഗുളസുന്ദരഞ്ച വരാ ച ശുണ്ഠീവിഷഹേമബീജം
സപിപ്പലീകം ഘനദീപ്യയുഗ്മം ജംബീരസാരോസഹമര്‍ദ്ദിതേതു
ധുത്തൂരതോയൈര്‍വിജയാര്‍ദ്രകേണ ഗുഞ്ജൈകമാനാം ഗുഡികാം പ്രകുര്യാത്.
നിഹന്തിവാതം കഫമുഗ്രശൂലമാമാതിസാരം ഗ്രഹണീവികാരം
കരോതിശൂക്ളം സിതയാനുപാനാദ്രസോയമാനന്ദഗതിപ്രസിദ്ധം.
Preparation of ആനന്ദരസം:
ജാതിക്കാ, ചായില്യം, അയസ്കാന്തം, ത്രിഫലത്തോട്, ചുക്ക്, വല്‍സനാഭി, ഉമ്മത്തിന്‍കുരു, ചെറുതിപ്പലി, മുത്തങ്ങാക്കിഴങ്ങ്, അയമോദകം, ക്രോശാണി, ഇവ സമമെടുത്തുപൊടിച്ച് ചെറുനാരങ്ങാനീരിലും, ഉമ്മത്തിലനീരിലും, കഞ്ചാവിന്‍കഷായത്തിലും, ഇഞ്ചിനീരിലും ഓരോ ദിവസം വീതമരച്ച് കുന്നിക്കുരുപ്രമാണം ഗുളികയുരുട്ടി ഉണക്കിവച്ചിരുന്നു സേവിക്കുക;
Indications of ആനന്ദരസം:
വാതം, കഫം, ശൂല, ആമാതിസാരം, ഗ്രഹണീവികാരങ്ങള്‍, ഇവ ശമിക്കും. ശുക്ളവര്‍ദ്ധയ്ക്ക് പഞ്ചസാരയില്‍ സേവിക്കണം
Another referance:
ആനന്ദോ ഹിംഗുളം ഗന്ധം ഹരവീര്യഞ്ച താളകം
തീക്ഷ്ണം താമ്രം നാഗവംഗം മര്‍ദ്ദിതം ത്രിഫലാര്‍ദ്രകേ
പര്‍പ്പടസ്യകഷായേണ ഡോളായന്ത്രേ ദിനം പ്രചേത്
ഫണിപിത്തേന സംഭാവ്യം ഗുഞ്ജാമാത്രം പ്രയോജയേത്
തല്‍ക്ഷണേന വിനശ്യന്തി ശീതാംഗം സാന്നിപാതികം
തക്രദദ്ധ്യോദനം പത്ഥ്യം ദാപയേന്നാളികേരജേ.
വത്സനാഭി, ചായില്യം, ഗന്ധകം, രസം, താളകം, ഉരുക്കുഭസ്മം, താമ്രഭസ്മം,കാരീയഭസ്മം, വംഗഭസ്മം, ഇവ സമം ത്രിഫലക്കഷായത്തിലും ഇഞ്ചിനീരിലും അരച്ചു പര്‍പ്പടകപ്പുല്ലിന്‍ കഷായത്തില്‍ ഡോളായന്ത്രത്തില്‍ ഒരുദിവസം പചിച്ചെടുത്തു പാമ്പിന്റെ പിത്തം ചേര്‍ത്തരച്ച് കുന്നിക്കുരുവളവില്‍ ഗുളികയുരുട്ടി ഉണക്കി വച്ചിരുന്ന് തേങ്ങാവെളളത്തില്‍ സേവിക്കുക; ശീതജ്വരങ്ങളും, സന്നിപാതവും ,ശമിക്കും. സേവിക്കുമ്പോള്‍ തൈര്, മോര്, ചോറ്, ഇവ മാത്രമേ ഉപയോഗിക്കാവൂ.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda