Medicinal properties of Vijaya choornam (വിജയ ചൂര്..

Vijaya choornam - choorna

Vijaya choornam:

Malayalam referance: വിജയ ചൂര്‍ണ്ണം

ത്രികത്രയ വചാ ഹിംഗു പാഠാ ക്ഷാര നിശാദ്വയം
ചവ്യ തിക്താ കലിംഗാഗ്നി ശതാഹ്വാ ലവണാനി  ച
ഗ്രന്ഥി ബില്വാജമോദാ ച ഗണോഷ്ടവിംശതിര്‍മ്മതഃ
ഏതാനി  സമഭാഗാനി  ശ്ളഷ്ണചൂര്‍ണ്ണാനി കാരയേല്‍
തതോ ബിഡാലപദകം പിബേദുഷ്ണേനവാരിണാ
ഐരണ്ഡതൈലയുക്തം വാ സദാ ലിഹ്യാത്തതോനരഃ
കാസം ഹന്യാത്തഥാ ശോഫമര്‍ശാംസി ച ഭഗന്ദരം
ഹൃച്ശൂലംപാര്‍ശ്വശൂലം ച വാതഗുല്മം തഥോദരം
ഹിക്കാ ശ്വാസപ്രമേഹാംശ്ച കാമിലാം പാണ്ഡുരോഗതാം 
ആമാന്വയമുദാവര്‍ത്തമാന്ത്രവൃദ്ധിം ഗുദക്കൃമീന്‍
അന്യേ  ച ഗ്രഹണീദോഷാ  യേ മയാ പരികീര്‍ത്തിതാഃ
മഹാജ്വരോപസൃഷ്ടാനാം  ഭ്രതോപഹതചേതസാം
അപ്രജാനാം  തു നാരീണാം പ്രജാവര്‍ദ്ധനമേവ ച
വിജയോനാമ ചൂര്‍ണ്ണോ അയം കൃഷ്ണാത്രേയേണ പൂജിതഃ

Preparation of വിജയ ചൂര്‍ണ്ണം:

ത്രികടുക്, ത്രിഫലത്തോട്,വിഴാലരി, മുത്തങ്ങാ, കൊടുവേലിക്കിഴങ്ങ്, ജാതിക്കാ, ജാതിപത്രി, ഗ്രാമ്പൂവ്, വയമ്പ്, കായം ,പാടക്കിഴങ്ങ്, ചവര്‍ക്കാരം, വരട്ടുമഞ്ഞള്‍, മരമഞ്ഞൾത്തൊലി, കാട്ടുമുളകിൻവേര്, കടുകുരോഹിണി ,കുടകപ്പാലയരി, കൊടുവേലിക്കിഴങ്ങ്, ശതകുപ്പ, ഉപ്പുവക അഞ്ചും കാട്ടുതിപ്പലിവേര്, കൂവളക്കായുടെമജ്ജ, അയമോദകം, ഈ മരുന്നുകള്‍ തുല്യാംശമായി എടുത്തു നല്ലതുപോലെ പൊടിച്ച് മൂന്നുകഴഞ്ച് പൊടിവീതം ചൂടുവെളളത്തിലോ ആവണക്കെണ്ണയിലോ സേവിക്കുക; ചുമ, നീര്, അര്‍ശസ്സ്, ഭഗന്ദരം, ഹൃദയശൂല, പാര്‍ശ്വശൂല, വാല്‍ഗുല്‍മം, മഹോദരം, ഇക്കിള്‍ ,ശ്വാസം ,പ്രമേഹം, കാമില, പാണ്ഡു, ദഹനമില്ലായ്കകൊണ്ടുളള ഉദാവര്‍ത്തം, ആന്ത്രവൃദ്ധി, കൃമി, ഗ്രഹണി, മഹാജ്വരം, ഭ്രതാവേശം, ഇവയെ ശമിപ്പിക്കും. പ്രസവിക്കാത്ത സ്ത്രീകള്‍ക്ക് ഗര്‍ഭമുണ്ടാകും. കൃഷ്ണാത്രേയനാല്‍ ഉണ്ടാക്കപ്പെട്ടിട്ടുളള ഈ ചൂര്‍ണ്ണത്തിനു  വിജയചൂര്‍ണ്ണം എന്നു പേര്‍.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video