Medicinal properties of Kachuradi choornam (കച്ചൂരാ..

Kachuradi choornam - choorna

Kachuradi choornam:

Malayalam referance: കച്ചൂരാദിചൂര്‍ണ്ണം

കച്ചൂരം ധാത്രി ചിഞ്ചാദലസിരകള്‍ ബലാലാജ സേവ്യാംബുദങ്ങള്‍ 
തുല്യംചേര്‍ത്തിട്ടു തേങ്ങാ പരിചിനൊടുപിഴി-ഞ്ഞുളളപാലില്‍ പുഴുങ്ങി
പിഷ്ട്വാ സ്തന്യത്തില്‍നന്നായ് തടവിയുടനുടന്‍മൂര്‍ദ്ധനി  നന്നായിടുന്നാള്‍
ചൂടോടും  സന്നിപോകും  ജ്വരഹരണമഹോരക്തപിത്തം നിഹന്തി.

Preparation of കച്ചൂരാദിചൂര്‍ണ്ണം:

കച്ചോലക്കിഴങ്ങ്, നെല്ലിക്കാത്തോട്,പുളിയിലഞരമ്പ്, കുറുന്തോട്ടിവേര്, മലര്, രാമച്ചം, മുത്തങ്ങാക്കിഴങ്ങ്, ഇവ തേങ്ങാപ്പാലില്‍ പുഴുങ്ങിയരച്ച് മുലപ്പാലും ചേര്‍ത്ത് വെളളം വറ്റിച്ച് തളമിടുക. 

Indications of കച്ചൂരാദിചൂര്‍ണ്ണം:

ചൂട്, സന്നി, ജ്വരം, രക്തപിത്തം, മുതലായവ ശമിക്കും.

കച്ചൂരാദിചൂര്‍ണ്ണം (വലുത്)

ശ്ലോകവും വ്യാഖ്യാനവും :
കച്ചൂരം ധാത്രി മഞ്ജിഷ്ഠാ യഷ്ടി ദാരു ഹിമദ്വയം
കന്നാരം  കന്മദം  വേധി രോഹിണീ കൃഷ്ണജീരകം
രാസ്നാ  ച തിന്ത്രിണീസിരാ ശാരിബാ കുങ്കുമം തഥാ
 സര്‍ജ്ജേന്ദു വാരിവാഹംച കണ്ടിവെണ്ണ ബലാ ശിഫാ
ലാജം കൌെന്തീ ജലോശീരമാമയം സന്നിനായകം
കറുപ്പും  കാവിയും ജാതീഫലഞ്ച സമഭാഗികം
സ്തന്യേ  പിഷ്ട്വാ ലിപൂമൂര്‍ദ്ധ്നി വാതപിത്തശിരോരുജ
 ജ്വരം ബുദ്ധിഭ്രമം ഹിദ്ധ്മാം നേത്രരോഗഞ്ച പീനസം
കഫഞ്ച കര്‍ണ്ണരോഗഞ്ച സന്നിപാതം നിഹന്തി ച 

കച്ചോലക്കിഴങ്ങ്, നെല്ലിക്കാത്തോട്, മഞ്ചട്ടി, ഇരട്ടിമധുരം, ദേവതാരം, ചന്ദനം, രക്തചന്ദനം,  കന്നാരം, കന്മദം, സഹസ്രവേധി, കടുകുരോഹിണി, കരിംജീരകം, ചിറ്റരത്ത, പുളിഞരമ്പ്, നറുനീണ്ടിക്കിഴങ്ങ്, കുങ്കുമപ്പട്ട, ചെഞ്ചല്യം ,കര്‍പ്പൂരം ,മുത്തങ്ങാക്കിഴങ്ങ് , കണ്ടിവെണ്ണ, കുറുന്തോട്ടിവേര്, കടല്‍നുര, മലര്, അരേണുകം,ഇരുവേലി, രാമച്ചം, വെളളക്കൊട്ടം, സന്നിനായകം, കറപ്പ്, കാവിമണ്ണ്,ജാതിക്കാ ,ഇവ സമമെടുത്തു പൊടിച്ച് മുലപ്പാലില്‍ അരച്ചു നീരറുത്തു തളമിടുക; വാതം, പിത്തം , ഇവകൊണ്ടുണ്ടാകുന്ന തലവേദന,  കണ്ണരോഗങ്ങള്‍, സന്നിപാതം,ഇവ ശമിക്കും. 

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video