Make an online Consultation »  
Medicinal properties of Shoolahara Choornam (ശൂലഹരചൂ..

Shoolahara Choornam - choorna

Shoolahara Choornam:

Malayalam referance: ശൂലഹരചൂര്‍ണ്ണം

തുവര്‍ച്ചില ചവര്‍ക്കാരം വ്യോഷ ദീപ്യക ഗന്ധകം
കൂഞ്ഞിരിക്കയുടെ വേരും പശുപാശി രസംതഥാ
ജീരകദ്വയസിന്ധൂത്ഥമുളളിയും കാട്ടുതിപ്പലി
ചവ്യം കായഞ്ച തത്സര്‍വ്വം സമഭാഗേന  കല്ക്കിതം
പുടയാവുരസംവീഴ്ത്തി ത്രിദിനം  സാധുപേക്ഷയേല്‍
കാട്ടുചേനയുടെ മദ്ധ്യം തുരന്നതില്‍ വിനിക്ഷിപേല്‍ 
തല്‍കല്ക്കം പിന്നെനന്നായി തല്‍ഖണ്ഡേന  വിധായ ച 
മൃദാ സമന്താന്‍ സമ്മീല്യ ബഹുവാരം പ്രശോഷ്യ ച
ആവിലിന്ധസന്ദീപ്തേ ജ്വലനേ  സാധു പാചയേല്‍ 
തൊണ്ണൂറുനാഴികാന്തേ ച തത്സമാദായ ബുദ്ധിമാന്‍
ശനൈർമ്മണ്ണുകളഞ്ഞിട്ടു സാധുസഞ്ചൂര്‍ണ്ണ്യ തല്‍പുന:
ഗളോദകേന  ശൂലാര്‍ത്തം പായയേന്മാത്രയ പുന:
ഘൃതാന്നം ഭോജയേച്ചാനു  സര്‍വശൂലഹരം പരം.


Preparation of ശൂലഹരചൂര്‍ണ്ണം:

തുവര്‍ച്ചിലക്കാരം, ചവര്‍ക്കാരം, ചുക്ക്, കുരുമുളക്,തിപ്പലി, അയമോദകം, ഗന്ധകം,  കൂഞ്ഞിരിക്കവേര്, പശുപാശി, രസം (രസവും ഗന്ധകവും ഒന്നിച്ചരയ്ക്കണം), ജീരകം ,കരിംജീരകം, ഇന്തുപ്പ്, വെള്ളുള്ളി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻവേര്, കായം, ഇവ  സമമായെടുത്തു പൊടിച്ച് പുടയാവിന്‍ നീരില്‍ മൂന്നുദിവസം അരയ്ക്കണം. പിന്നീട് ഒരു കാട്ടുചേന തുരന്നു മരുന്ന് അതികത്താക്കി തുരന്നെടുത്തതു കൊണ്ടടച്ച് മണ്ണുപൊതിഞ്ഞുണക്കി ആവിലിന്‍വിറകിട്ട് 90 നാഴിക തീയെരിച്ചെടുത്ത് മണ്ണുകളഞ്ഞു പൊടിച്ചുവച്ചിരുന്ന് ശര്‍ക്കരയില്‍ സേവിച്ചിട്ട്  നെയ്‌ കൂട്ടി ആഹാരം കഴിക്കുക;  


Indications of ശൂലഹരചൂര്‍ണ്ണം:

എല്ലാ ശൂലകളും ശമിക്കും.


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda