Shivaa gulikaa:
Synonyms: Shiva Gutika Malayalam referance: ശിവാ ഗുളിക
കാലേ തു രവിതാപാഢ്യേ കൃഷ്ണായസജം ശിലാജതുപ്രവരം
ത്രിഫലാരസസംയുക്തം ത്യ്രഹശ്ച ശുഷ്കം പുന:ശുഷ്കം
ദശമൂലസ്യ ഗുഡൂച്യാരസേ ബലായാസ്തഥാ പടോലസ്യ
മധുകരസൈര്‍ ഗോമൂത്രേ ത്യ്രഹം ത്യ്രഹം ഭാവയേല്‍ ക്രമശഃ
ഏകാഹം ക്ഷീരേണ തു തച്ച പുനര്‍ഭാവയേച്ശുഷ്കം
സപ്താഹം ഭാവ്യം സ്യാല്‍ ക്വാഥേനൈഷാം യഥാലാഭം
കാകോള്യൌെ ദ്വേമേദേ വിദാരിയുഗ്മം ശതാവരീ ദ്രാക്ഷാ
ഋദ്ധിയുഗര്‍ഷഭവീരാ മുണ്ഡതികാ ജീരകേംശുമതൌെ ച
രാസ്നാ പുഷ്കരചിത്രക ദന്തീഭകണാ കലിങ്ഗ ചവ്യാബ്ദഃ
കടുകാ ശൃങ്ഗീ പാഠാ ഏതാനി പലാംശികാനി കുര്യാണി
അപദ്രോണേസാധിതാനാം രസനപാദാംശികേന ഭാവ്യാനി
ഗിരിജസ്യൈവം ഭാവിതശുദ്ധസ്യ പലാനി ദശഷട്ച
ദ്വിപലം ച വിദ്യാര്യാസ്താലീസപലാനിചത്വാരി
ഷോഡശസിതാപലാനിചത്വാരിഘൃതസ്യമാക്ഷികസ്യഷ്ടൌ
തിലതൈലസ്യദ്വിപലം ചൂര്‍ണ്ണാര്‍ദ്ധപലാനിപഞ്ചാനാം
ത്വക്ക്ഷീരിപത്രത്വങ്നാഗൈലാനാം ച മിശ്രയിത്വാ തു
ശിരിജസ്യഷോഡശപലൈര്‍ഗുഡികാഃ കാര്യസ്തതോക്ഷസമഃ
താശുഷ്കാ നവകുംഭേ ജാതീപുഷ്പാധിവാസിതേസ്ഥാപ്യാഃ
താസാമേകകാലേ ഭക്ഷ്യ പേയാപി വാ സതതം
ക്ഷീരരസദാഡിമരസാംസുരാസവം മധു ച ശിശിരതോയാനി
ആലോഡനാനി താസാമനുപാനേ വാ പ്രശസ്യന്തേ
ജീര്‍ണ്ണോലഘ്വന്നപയോജാങ്ഗലനിര്യൂഹയൂഷഭോജീസ്യാല്‍
സപ്താഹം യാവദതഃപരം ഭവേല്‍ സോപി സാമാന്യ :
ഭുക്ത്വാപി ഭക്ഷിതേയം യദൃച്ഛയാനാവഹേദ ഭയം കിഞ്ചില്‍
നിരുപദ്രവാ പ്രയുക്താ സുകുമാരൈഃ കാമിഭിശ്ചൈവ.
Preparation of ശിവാ ഗുളിക:
നല്ലതുപോലെ സൂര്യപ്രകാശമുളള സമയം കാരിരുമ്പില്‍ നിന്നുണ്ടായ ശ്രേഷ്ഠകന്മദം ത്രിഫലക്കഷായത്തിലിട്ട് മൂന്നുദിവസം വരെ ഭാവന ചെയ്തുണക്കി പിന്നെ യഥാക്രമം ദശമൂലം, അമൃത്, കുറുന്തോട്ടി, പടവലം, ഇരട്ടിമധുരം, ഇവയുടെ കഷായത്തിലും ഗ്രോമൂത്രത്തിലും മുമ്മൂന്നുദിവസം ഭാവന ചെയ്തുണക്കി എടുക്കുക; അനന്തരം ഒരു ദിവസം പാലില്‍ ഭാവന ചെയ്തെടുത്തത്തില്‍ പിന്നീട് കാകോളി ,ക്ഷീരകാകോളി ,മേദ ,മഹാമേദ ,പാല്‍മുതക്കിന്‍കിഴങ്ങ്, കരിമുതക്കിന്‍ക്കിഴങ്ങ്, ശതാവരിക്കിഴങ്ങ്, മുന്തിരിങ്ങാപ്പഴം, ഋദ്ധി,വൃദ്ധി, ഇടവകം, കോവല്‍ക്കിഴങ്ങ്, ശ്രാവണി, ജീരകം രണ്ടും, ഓരിലവേര്, മൂവിലവേര്, അരത്ത, പുഷ്കരമൂലം (വെളളക്കൊട്ടം) ,കൊടുവേലിക്കിഴങ്ങ്, നാഗദന്തി, അത്തിത്തിപ്പലി, കുടകപ്പാലയരി, കാട്ടുമുളകിന്‍വേര്, മുത്തങ്ങാക്കിഴങ്ങ്, കടുകുരോഹിണി, കര്‍ക്കടകശൃംഗി, പാടക്കിഴങ്ങ്,
ഇവ ഒരു പലംവീതം പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലിടങ്ങഴിയാക്കി അതില്‍ ഏഴു പ്രാവശ്യം ഭാവന ചെയ്യണം. (ഏഴുതവണ ഭാവന ചെയ്യുന്നതിനായി മരുന്നുകള്‍ ഓരോന്നും ഒരു പലത്തിന്റെ ഏഴിലൊരുഭാഗം വീതമെടുത്തു കഷായം വച്ചുകൊളളണം) ഇപ്രകാരം ഭാവന ചെയ്തു ശുദ്ദമായ കന്മദം പതിനാറുപലവും, ചുക്ക്, നെല്ലിക്കാത്തോട്, ചെറുതിപ്പലി, കുരുമുളക്, ഇവ രണ്ടുപലം പീതവും. ഒരു പലം പാല്‍ മുതക്കിന്‍കിഴങ്ങിന്‍നൂറും, നാലുപലം താലീസപത്രിയും, കൂവനൂറ്, ഏലത്തരി, ഇലവര്‍ങ്ഗം, പച്ചില, നാഗപ്പൂവ്
ഇവ ഓരോന്നും അരപ്പലം വീതവും ചേര്‍ത്തു പൊടിച്ച പൊടിയും 16 പലം പഞ്ചസാരയും നാഴി നെയ്യും ഇരുന്നാഴി തേനും രണ്ടുതുടം എള്ളെണ്ണയും കൂടി കൂട്ടി അരച്ചു താന്നിക്കാപ്രമാണം ഗുളികയുരുട്ടി ഉണക്കി പിച്ചകപ്പൂവുകൊണ്ട് വാസന പിടിപ്പിച്ച ഒരു പുത്തന്‍കുടത്തിലാക്കി വച്ചിരുന്ന് ഓരോ ഗുളിക വീതം സേവിക്കുക; പാല്‍, മാംസരസം,
മാതളനാരങ്ങാനീര്, സുരാമദ്യം, തേന്‍, തണുത്തജലം. ഇവയിലേതിലെങ്കിലും ഗുളിക കലക്കിക്കുടിക്കുന്നതിനോ ഗുളിക സേവിച്ചതിനു ശേഷം അനുപാനത്തിനോ ഉപയോഗിക്കുക; സേവിച്ച ഗുളിക ദഹിച്ചതിനു ശേഷം ലഘുവായ അന്നം, പാല്‍, ജാങ്ഗമാം, സരസം, യൂഷം (ചാറ്), ഇവ ഉപയോഗിക്കണം; ഇത് സേവിച്ചതിനു ശേഷം ഏഴുദിവസം വരെ ഇങ്ങനെ പത്ഥ്യമാചരിക്കണം. അതിനു ശേഷം സാധാരണ ഭക്ഷണം ഉപയോഗിക്കാം. ഊണു കഴിഞ്ഞതിനു ശേഷം ഈ ഗുളിക സേവിക്കുന്നതുകൊണ്ട് യാതൊരു ദോഷവുമില്ല.
Indications of ശിവാ ഗുളിക:
സുകുമാരശരീരന്മാര്‍ക്കും കാമികള്‍ക്കും ബാലന്മാര്‍ക്കും ഈ ഗുളിക ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു ഉപദ്രവവും ഉണ്ടാവുകയില്ല.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda