Karutha vattu:
Synonyms: Marma vattu, Marma gulika Malayalam referance: മര്‍മ്മ ഗുളിക
നെല്ലിക്കനന്നാറിഗുളൂചിദൂര്‍വാപ്രത്യേകമൂറല്‍കുഡുബാംശഭാഗാന്‍
യഷ്ടീ ചന്ദനവും നല്ല രക്തചന്ദനമെന്നിവ
അരച്ചു ചാണമേല്‍മൂന്നും വെവ്വേറനാഴികൊളളുക
സഹസ്രവേധി കന്നാരം കന്‍മദം പാലുനിര്‍വശീ
ഗരുഡപ്പച്ചയും കൂടി പലാര്‍ദ്ധങ്ങളിതഞ്ചുമേ
ഒക്കെക്കൂട്ടിയരപ്പാനായ്കഷായം വയ്ക്കുമൌെഷധം
തലനീളി കൊഴുപ്പാ ച പൊന്നങ്ങാണി ച മൂര്‍വവേര്‍
നാല്പാമരാണാംമുകുളം തേറ്റാമ്പരല്‍ ഞെരിഞ്ഞിലും
ഇരുവേലി സരാമച്ചം പലമീരണ്ടുകൊളളുക
ദ്വാദശപ്രസ്ഥവെള്ളത്തില്‍ കഷായം വച്ചരയ്ക്കുക
നാല്പാമരത്വക് പാച്ചോറ്റി ഞാറ പുല്ലാനി പേഴുതോല്‍
കരംകാരയുടെതോലും നിശാത്വക് പൂര്‍വവത്പചേല്‍
കല്ലൂര്‍വഞ്ചിയതിന്‍വേരും പലമെട്ടതു കൂട്ടുക
ഷോഡശപ്രസ്ഥവെള്ളത്തില്‍ കഷായം വച്ചരയ്ക്കുക
മൂന്നാമത്തെയരപ്പിന്നു മുദ്ഗമാഷങ്ങളേലവും
കൂട്ടിപ്പപിച്ചുകൂട്ടേണം സര്‍വമര്‍മ്മവികാരജിത്
Preparation of മര്‍മ്മ ഗുളിക:
പാല്‍മുതക്കിന്‍കിഴങ്ങ്, അടവതിയന്‍കിഴങ്ങ്, ശതാവരിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, നിലപ്പക്കിഴങ്ങ്, കൂവളക്കിഴങ്ങ്, കരുവിക്കിഴങ്ങ്, പച്ചനെല്ലിക്കാ, നറുനീണ്ടിക്കിഴങ്ങ്, അമൃത്, ഇവയുടെ നൂറ് നാലുപലം വീതം. ഇരട്ടിമധുരം, ചന്ദനം , രക്തചന്ദനം, ഇവയുടെപൊടി നാലുപലം വീതം. സഹസ്രവേധി, കന്നാരം, കന്മദം, പാല്‍നിര്‍വ്വേശി, ഗരുഡപ്പച്ച, ഇവ അരപ്പലംവീതം. എല്ലാം കൂടെ ഒരുമിച്ച് ചേര്‍ത്ത് ആദ്യം പ്രസാരണി, കൊഴുപ്പ, പൊന്നങ്ങാണി, പെരുങ്കുരുമ്പവേര്, നാല്‍പാമരമൊട്ട്, തേറ്റാമ്പരല്‍ ,ഞെരിഞ്ഞില്‍, ഇരുവേലി, രാമച്ചം, ഇവ രണ്ടുപലം വീതം പന്ത്രണ്ടിടങ്ങഴി വെളളത്തില്‍ കഷായംവെച്ച് ഒന്നരയിടങ്ങഴിയാക്കി അതിലും രണ്ടാമതായി നാല്‍പാമരത്തൊലി, പാച്ചോറ്റിത്തൊലി, ഞാറത്തൊലി,പുല്ലാന്നിത്തൊലി, പേഴിന്‍തൊലി, കുരിംകാരത്തൊലി, മരമഞ്ഞള്‍ത്തൊലി, ഇവ രണ്ടു പലം വീതം പന്ത്രണ്ടിടങ്ങഴിവെളളത്തില്‍ കഷായം വച്ച് അതിലും, അതോടുകൂടി ചെറുപയറ്, ഉഴുന്ന്, ഏലത്തരി, ഇവയുടെ കഷായനീരു കൂട്ടിചേര്‍ത്ത് അരച്ചു നെല്ലിക്കാപ്രമാണം ഗുളികയുരുട്ടി നിഴലിലുണക്കി സൂക്ഷിക്ക. ഇതു സേവിക്കുകയും ലേപനം ചെയ്യുകയുമാകാം.
Indications of മര്‍മ്മ ഗുളിക:
എല്ലാ വിധ മര്‍മ്മവികാരങ്ങളേയും ശമിപ്പിക്കും.
Ingredients:
Ingredients of Karutha vattuReferances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda