Make an online Consultation »  
Medicinal properties of MritaSanjivani Gulika (മൃതസഞ്..

MritaSanjivani Gulika - gulika

MritaSanjivani Gulika:

Malayalam referance: മൃതസഞ്ജീവനീ ഗുളിക

യഷ്ടീ ചന്ദന  രുദ്രാക്ഷം മൃഗശൃംഗം വചാഞ്ജനം
 അക്ളാരി ജീരക തുടീ രോചനം  ചീനതീഷ്ണവും 
 കര്‍പ്പൂരം ജാതിപത്രം ച ജാതിക്കാ വൃഷശൃംഗവും
 കൃഷ്ണസാരസ്യശൃംഗം ച ഗോശൃംഗം കുന്നി വിദ്രുമം
മുത്തും പീലിയുടേകണ്ണും രൂപ്യം സ്വര്‍ണ്ണം ഫലത്രയം
കാഷായക്കല്‍ ത്രികടുക കസ്തൂരീ സമമൊക്കവെ 
ഖിനീ  കൃഷ്ണജീരം ച അമ്പറും ദ്വിഗുണാംശമായ്
ഭൂഗമഷ്ടഭാഗം ച നാരീക്ഷീരേണ പേഷയേല്‍
ത്രയോദശവിധാന്‍ സന്നീനപസ്മാരാന്‍ മനോഭ്രമം
 വിഷാന്‍ സര്‍വാന്‍ ജയത്യേഷ മൃതസഞ്ജീവനീ വടീ. 


Preparation of മൃതസഞ്ജീവനീ ഗുളിക:

ഇരട്ടിമധുരം, ചന്ദനം, രൂദ്രാക്ഷം, കലക്കൊമ്പ്, വയമ്പ്, അഞ്ജനക്കല്ല്, അക്ളാരിത്തേങ്ങാ, ജീരകം, ഏലത്തരി ,ഗോരോചന , വാല്‍മുളക്, പച്ചക്കര്‍പ്പുരം, ജാതിപത്രി, ജാതിക്കാ, കാളക്കൊമ്പ്, കൃഷ്ണ മൃഗത്തിന്‍കൊമ്പ്, പശുവിന്‍കൊമ്പ് (പോത്തിന്‍കൊമ്പെന്നും പക്ഷമുണ്ട്), കുന്നിക്കുരു ,പവിഴം ,മുത്ത്, മയില്‍പ്പീലിക്കണ്ണ്, വെളളി, സ്വര്‍ണ്ണം, ത്രിഫലത്തോട്, കാവിമണ്ണ്, ചുക്ക്, കുരുമുളക്, ചെറുതിപ്പലി, കസ്തൂരി, ഇവ സമം ശംഖുപുഷ്പത്തിന്‍വേര്, കരിംജീരകം, അമ്പര്‍, ഇവ മുന്‍പറഞ്ഞ ഒരു മരുന്നിന്റെ ഇരട്ടിഭാഗം. കുഴിയിര, ഒരു മരുന്നിന്റെ എട്ടിലൊരുഭാഗം. എല്ലാം കൂടെ മുലപ്പാലിലരച്ചു ഗുളികയാക്കി നിഴലിലുണക്കിവച്ചിരുന്നു സേവിക്ക; സന്നിപാതം,  അപസ്മാരം, വിഷം, മുതലായവ ശമിക്കും. ഇതിന് മൃതസഞ്ജീവിയെന്നു പറയുന്നു . 


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda