Make an online Consultation »  
Medicinal properties of Danwantharam Gulika (ധാന്വന്..

Danwantharam Gulika - gulika

Danwantharam Gulika:


Synonyms: Dhanwantharam Gulika

Malayalam referance: ധാന്വന്തരം ഗുളിക

ഏലാ വിശ്വാഭയാ ജാതി ബൃഹത്യാര്യേ ച ജീരകം
ചീനോഷണം ച ഭൂനിംബ രുദ്രാഷം സുരദാരു ച
കര്‍പ്പൂരകരിഗുധാഭ്യാം സമഞ്ച മൃഗരേതസഃ
നിഷ്പിഷ്യ ജീരകക്വാഥേ ഹിമാംഭസി ച കല്പയേത്
ഗുളികാസമ്മിതാമാഷൈഃ കഷായ സാധിതേ പുന: 
പനസഛദ ഭൂനിംബ ജീരകൈഃ സാധുയോജിതാ
പായയേത് ശ്വാസനാശായ കാസാനാഞ്ച നിവൃത്തയേ
യക്ഷ്മണഃ ശാന്തയേഹിക്കാശ് ഛര്‍ദ്ദ്യോശ്ച വിനിവൃത്തയേ
കഫപ്രസേകശാന്ത്യൈ ച നാമ്നാ  ധന്വന്തരീമതാ
ഗുളികോയം വിശേഷാസ്യാത്മാരുതസ്യാനുലോമനി. 


Preparation of ധാന്വന്തരം ഗുളിക:

ഏലത്തരി, ചുക്ക്, കടുക്കാത്തോട്, ജാതിക്കാ, ചെറുവഴുതിനവേര്, കിര്യാത്ത്, ജീരകം, വാല്‍മുളക്, പുത്തരിച്ചുണ്ടവേര്, രുദ്രാക്ഷം ,ദേവതാരം, പച്ചക്കര്‍പ്പൂരം, കണ്ടിവെണ്ണ, വെരുകിന്‍പുഴുക്, ഇവ  സമമെടുത്തുപൊടിച്ച് ജീരകക്കഷായത്തിലും പനിനീരിലുമരച്ച് ഉഴുന്നളവില്‍ ഗുളികയുരുട്ടി ഉണക്കിവച്ചിരുന്ന് പ്ളാവിലഞെട്ട്, പുത്തരിച്ചുണ്ടവേര്, ജീരകം, ഇവകൊണ്ടുണ്ടാക്കിയ കഷായത്തില്‍ സേവിക്കുക; 


Indications of ധാന്വന്തരം ഗുളിക:

ശ്വാസവും കാസവും ശമിക്കും. രാജയക്ഷ്മാവിനും,  ഇക്കിളിനും , ഛര്‍ദ്ദിക്കും, കഫപ്രസേകത്തിനും  വിശേഷം, വായുവിന്  അനുകൂലഗതിയുമുണ്ടാകും


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda