Kanakarishtam:
Synonyms: Kanakarishta Malayalam referance: കനകാരിഷ്‌ടം
Preparation of കനകാരിഷ്‌ടം:
കുരുകളഞ്ഞ പുതിയ നെല്ലിക്ക 100-പലം, തിപ്പലി 4-പലം, വിഴാലരി, കുരുമുളക്, കൊടിത്തൂവവേര്, കാട്ടുതിപ്പലിവേര്, കളിയടക്ക, കാട്ടുമുളകിന്‍വേര്, കൊടുവേ രിക്കിഴങ്ങ്, മഞ്ചട്ടിക്കോല്, ഏലാവാലുകം, പാച്ചോററീത്തോല്, ഇവ ഓരോപലം, കൊട്ടം, മരമഞ്ഞത്തോല്, ദേവതാരം, ചെറിയ നന്നാറിക്കിഴങ്ങ്, മുത്തങ്ങ, വലിയ നന്നാറിക്കിഴ ങ്ങ്, കാട്ടുവെള്ളരിവേര് ഇവ അരേരപലം, പുതിയ നാഗപ്പൂവ് 4-പലം ഇവയെല്ലാം കൂടി 64- ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ചു 16-ഇടങ്ങഴി ആയാലെടുത്തരിച്ചു തണിഞ്ഞാല്‍ അതില്‍ 8-ഇടങ്ങഴി തണിഞ്ഞ മുന്തിരിങ്ങാ കഷായവും 200-പലം പഞ്ചസാരയും 3-ഇടങ്ങഴി തേഌം ചേര്‍ക്കണം. ഇവയെ ല്ലാംകൂടി ചേര്‍ത്തു യോജിപ്പിച്ചു അതില്‍ ഇലവംഗം, ഏലത്തരി, കയിമുത്തങ്ങ, പച്ചില, ഇരുവേരി, രാമച്ചം, കളിയടക്ക, നാഗപ്പൂവ് ഇവ മുമ്മൂന്ന് കഴഞ്ചിവീതം എടുത്തുപൊടിച്ച പൊടിയും ചേര്‍ത്തു യോജിപ്പിച്ചു നെയ്യ് പൂശിയതും ശര്‍ക്കരയും അകിലും ചേര്‍ത്തു കത്തിച്ചു അല്‌പം പുകയേല്‌പിച്ചതു മായ പാത്രത്തിലാക്കി 15-ദിവസം സൂക്ഷിച്ചുവെക്കണം, 15-ദിവസം കഴിഞ്ഞാല്‍ കനകാരിഷ്‌ടം എന്ന പേരാല്‍ പ്രസിദ്ധമായ ഈ അരിഷ്‌ടത്തെ അരിച്ചെടുത്തു ഉപയോഗിക്കണം.
Indications of കനകാരിഷ്‌ടം:
ഈ അരിഷ്‌ടം നല്ല മധു രമുള്ളതും ഹൃദ്യവുമാകുന്നു.ഇതിന്റെ ഉപയോഗംകൊണ്ട് ആഹാരത്തിന് രുചിയുണ്ടാകും.അര്‍ശ സ്സ്, ഗ്രഹണീദോഷം, വയറ്വീര്‍പ്പ്, മഹോദരം, ജ്വരം, ഹൃദ്രാഗം, പാണ്‌ഡുരോഗം, ശോഫം, ഗുന്മന്‍, മലബന്ധം, കാസം, ദാരുണമായ കഫരോഗങ്ങള്‍ എന്നിവയെല്ലാം ശമിക്കുന്നതാകുന്നു. ദോഷജന്യമായുണ്ടാകുന്ന ശരീരത്തിലെ ചുക്കിചുളിച്ചില്‍, നര, കഷണ്ടി എന്നിവയേയും നശിപ്പി ക്കുന്നതാകുന്നു. സ്വാഭാവികമായുണ്ടാകുന്ന വലീപലിത ഖാലിത്യങ്ങള്‍ ഇതുകൊണ്ട് ശമിക്കുക യില്ലെന്നര്‍ത്ഥം.
Referances
Sahasrayogam
Kotakkal Ayurveda - Mother land of modern ayurveda