Medicinal properties of Duralabharishtam (ദുരാലഭാര..

Duralabharishtam - arishta

Duralabharishtam:

Synonyms: Duralabharishta

Malayalam referance: ദുരാലഭാരിഷ്ടം

പചേദ്ദുരാലഭാ പ്രസ്ഥം ദ്രോണേ f പാം ദ്വിപലൈസ്സഹ
ദന്തീ പാഠാഗ്നി വിജയാ വാശാമലക നാഗരൈഃ
തസ്മിന്‍ സിതാശതം ദദ്യാല്‍ പാദസ്ഥോന്യച്ച  പൂര്‍വവല്‍
ലിംപേല്‍ കുംഭം തു ഫലിനീ കൃഷ്ണാ ചവ്യാജ്യ മാക്ഷികൈഃ 

Preparation of ദുരാലഭാരിഷ്ടം:

കൊടിത്തൂവവേര് ഇടങ്ങഴി ഒന്ന്(പതിനാറുപലം), നാഗദന്തിവേര്, പാടത്താളിക്കിഴങ്ങ്,  കൊടുവേലിക്കിഴങ്ങ്, കടുക്കാത്തോട്, ആടലോടകത്തിന്‍വേര്, നെല്ലിക്കാത്തോട്, ചുക്ക്, ഇവ രണ്ടുപലം വീതം. എല്ലാം കൂടി ചതച്ചു പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ചു നാലിടങ്ങഴിയാക്കി പിഴിഞ്ഞരിക്കണം. പഞ്ചസാര പലം നൂറ്. കഷായവെളളത്തില്‍ കലക്കണം. ഞാഴൽപ്പൂവ് ,തിപ്പലി ,കാട്ടുമുളകിൻവേര് ,ഇവ അരച്ചു ചേര്‍ത്തു  നെയ്യ്  പുരട്ടിയ ഒരു കുടത്തിലാക്കി അടച്ചുകെട്ടി പതിഞ്ചുദിവസം കഴിഞ്ഞതിനു ശേഷമെടുത്ത് അരിച്ചുവച്ചിരുന്ന് ഒരു മാത്ര നിശ്ചയിച്ചു സേവിക്കുക;  

Indications of ദുരാലഭാരിഷ്ടം:

ഈ അരിഷ്ടത്തിന്  അഭയാരിഷ്ടത്തിന്റെ സകലഗുണങ്ങളും ഉളളതാകുന്നു.

Another mode of preparation:
ദുരാലഭായാഃ ദ്വിപ്രസ്ഥം പ്രസ്ഥമാമലകസ്യ ച
മുഷ്ടീ ചിത്രകദന്ത്യോര്‍ദ്വേ പ്രത്യഗ്രം ചാഭയാശതം
ചതുര്‍ദ്രോണേ f ൦ഭസഃ ക്വാഥ്യം ശീതംദ്രോണാവശേഷിതം
ഗുഡസ്യ ദ്വിശതം പൂതം മധുന: കുഡുംബാന്വിതം
തദ്വല്‍ പ്രിയങ്ഗോഃ പിപ്പല്യഃ വിഡംഗാനാം ച ചൂര്‍ണ്ണകം
കുഡുവം ഘൃതകുംഭസ്ഥം പക്ഷാദൂര്‍ദ്ധ്വം പിബേന്നരഃ
ഗ്രഹണീ പാണ്ഡുരോഗാര്‍ശഃ കുഷ്ഠ വിസര്‍പ്പ മേഹനുല്‍
സ്വരവര്‍ണ്ണകരഞ്ചൈവ  രക്തപിത്ത കഫാപഹഃ 

കൊടിത്തൂവവേര് ഇടങ്ങഴി രണ്ടു(32 പലം), നെല്ലിക്കാത്തോട് ഇടങ്ങഴി ഒന്ന്,  കൊടുവേലിക്കിഴങ്ങ്, നാഗദന്തിവേര്, ഇവ ഒരു പലം വീതം, പുതിയകടുക്കാ നൂറ്, എല്ലാം കൂടി ചതച്ച് അറുപത്തിനാലിടങ്ങഴി വെളളത്തില്‍ കഷായംവച്ചു പതിനാറിടങ്ങഴിയാക്കി പിഴിഞ്ഞരിച്ചു തണുത്തതിനു ശേഷം ഇരുന്നൂറുപലം ശര്‍ക്കരയും നാഴിത്തേനും  ചേര്‍ക്കണം . ഞാഴൽപ്പൂവ്, തിപ്പലി, വിഴാലരി,ഇവ പൊടിച്ച പൊടി നാഴി (നാലുപലം) വീതം എല്ലാം കൂടി നെയ്‌  തേച്ചു മയങ്ങിയ ഒരു കുടത്തിലാക്കി അടച്ചുകെട്ടി പതിഞ്ചുദിവസം കഴിഞ്ഞതിനു ശേഷമെടുത്ത് ഒരു മാത്ര നിശ്ചയിച്ചു സേവിക്കുക;  ഗ്രഹണി, പാണ്ഡുരോഗം, അര്‍ശസ്സ്, കുഷ്ഠം, വിസര്‍പ്പം, പ്രമേഹം, രക്തപിത്തം,കഫം, ഇവ ശമിക്കുകയും സ്വരവും നിറവും ഉണ്ടാകുകയും ചെയ്യും.

Referances

Sahasrayogam

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Add photo

Add video