Make an online Consultation »  
Medicinal properties of Punarnavadyarishta (പുനര്‍ന..

Punarnavadyarishta - arishta

Punarnavadyarishta:


Synonyms: Punarnavarishta, Punarnavadyarishtam, Punarnavadhyarishtam

Malayalam referance: പുനര്‍ന്നവാദ്യരിഷ്‌ടം

പുനര്‍ന്നവോദ്വച ബലേസപാഠേ 
വാശാഗുഡൂചി സഹചിത്രകേണ 
നിദിഗ്‌ദ്ധികാച ത്രിഫലാനിപക്ത്വാ 
ദ്രാണാവശേഷേ സലിലേ തതസ്‌തു 
പൂത്വാരസംദ്വേച ഗുഡാല്‍ പുരാണാല്‍ 
തുലേമധു പ്രസ്ഥയുതം സുശീതം 
മാസാം നിദദ്ധ്യാദ്‌ ഘൃതഭാജനസ്ഥം
പര്‍ണ്ണേയവാനാം പരതശ്ച മാസാല്‍ 
ചൂര്‍ണ്ണികൃതൈരര്‍ദ്ധ പലാംശികൈസ്‌തം 
ഹേമത്വഗേലാ മരിചാംബുപത്രഃ 
ഗന്ധാന്വിതം ക്ഷൗദ്രഘൃത പ്രദിഗ്‌ദ്ധം 
ജീര്‍ണ്ണേപിബേദ്‌ വ്യാധിബലം സമിക്ഷ്യ
ഹൃല്‍പാണ്‌ഡുരോഗം ശ്വയഥും പ്രവൃദ്ധം
പ്‌ളീഹജ്വരാരോചക മേഹ ഗുല്‍മാന്‍
ഭഗന്ദരംഷഡ്‌ ജഠരാണികാസം
ശ്വാസം ഗ്രഹണ്യാമയ കുഷ്‌ഠകണ്‌ഡുഃ
ശാഖാനിലംബദ്ധപുരീഷതാഞ്ച
ഹിക്കാം കിലാസഞ്ച ഹലീമകംച 
ക്ഷിപ്രംജയേദ്‌ വര്‍ണ്ണബലായുരോജ-
 സ്‌തേജോന്വിതേ മാംസരസാന്നഭോജീ. 
പുനര്‍ന്നവാദ്യരിഷ്‌ടഃ
-Sahasrayogam


Preparation of പുനര്‍ന്നവാദ്യരിഷ്‌ടം :

വെളുത്ത തെഴുതാമവേര്‌, ചുകന്നതെഴുതാമവേര്‌ കുറുന്തോട്ടിവേര്‌, ആനക്കുറുന്തോട്ടിവേര്‌, പാടക്കിഴങ്ങ്‌, ആടലോടകംവേര്‌, ചിററമൃത്‌, കൊടുവേരിക്കിഴങ്ങ്‌, ചെറുവദിനിവേര്‌, കടുക്ക, താനിക്ക, നെല്ലിക്ക, ഇവ ഓരോന്നും ആറാറ്‌ പലം എടുത്തു 8-ദ്രാണം വെള്ളത്തില്‍ കഷായം വെച്ചു കുറുക്കി രണ്ട്‌ ദ്രാണമാക്കി അരിച്ചെടുത്തു അതില്‍ 200-പലം പഴകിയ വെല്ലം ചേര്‍ത്തു തണിഞ്ഞാല്‍ രണ്ടിടങ്ങഴി തേഌം ചേര്‍ത്തു ഒരു നെയ്യ്‌ മയങ്ങിയ പാത്രത്തിലാക്കി വായ്‌പൊതികെട്ടി ഒരുമാസം യവത്തിന്റെ ഇലയുടെ ഉള്ളിലാക്കി സൂക്ഷിച്ചുവെക്കണം. ഒരു മാസം  കഴിഞ്ഞാലെടുത്തരിച്ചു അതില്‍ ഇലവംഗം, ഏലത്തരി, കുരുമുളക്‌, ഇരുവേരി പച്ചില ഇവ അരേരപ്പലം പൊടിച്ചു ചേര്‍ത്തു യോജിപ്പിച്ചു വാസന പുകയേല്‌പിച്ചു തേഌം നെയ്യും പുരട്ടിയ പാത്രത്തിലാക്കി വെച്ചു സൂക്ഷിക്കണം. ഈ പുനര്‍ന്നവാരിഷ്‌ടം തലേന്ന്‌ കഴിച്ച ആഹാരം ദഹിച്ചാല്‍ രാവിലെ വ്യാധി ബലത്തിന്നഌസരിച്ചു മാത്രനിശ്ചയിച്ചു കുടിക്കുവാന്‍ കൊടുക്കണം. 


Indications of പുനര്‍ന്നവാദ്യരിഷ്‌ടം :

ഇത്‌ ഹൃദ്രാഗം, പാണ്‌ഡുരോഗം, വര്‍ദ്ധിച്ച ശോഫം, പ്ലീഹരോഗം, ജ്വരം, അരുചി, പ്രമേഹം, ഗുന്മന്‍, ഭഗന്ദരം, ആറ്‌ വിധത്തിലുള്ള ഉദരരോഗം, കാസം, ശ്വാസരോഗം, ഗ്രഹണീരോഗം, കുഷ്‌ഠം, ചൊറിച്ചില്‍, കൈകാലുകളിലുള്ള വാതരോഗം, മലബന്ധം, എക്കിട്ട, കിലാസ കുഷ്‌ഠം, (ശ്വിത്രം) ഹലീമകം എന്നിവയെ ക്ഷണത്തില്‍ ജയിക്കും. മാംസരസംകൂട്ടി ആഹാരം കഴിച്ചു ഇത്‌ സേവിക്കുന്ന ശോഫരോഗി വര്‍ണ്ണം, ബലം, ആയുസ്സ്‌, ഓജസ്സ്‌, തേജസ്സ്‌ 


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda