Make an online Consultation »  
Medicinal properties of Dasamoolarishtam (ദശമൂലാരി..

Dasamoolarishtam - arishta

Dasamoolarishtam:


Synonyms: Dasamoolatishtam, Dashmularishta

Malayalam referance: ദശമൂലാരിഷ്ടം

ദശമൂലാനി  കുവീത ഭാഗൈഃ പഞ്ചപലൈപൃഥക് 
പഞ്ചവിംശല്‍ പലം ലോദ്ധ്റം ഗുഡൂചി തത്സമാ ഭവേല്‍
പലൈഃഷോഡശഭിര്‍ദ്ധാത്രീ രവിസംഖ്യാ ദുരാലഭാ
ഖദിരോബീജസാരാംശ്ച പത്ഥ്യം ചേതി പൃഥക് പലൈഃ
അഷ്ടാഭിര്‍ ഗുണിതൈഃ കുഷ്ഠം മഞ്ജിഷ്ഠാ ദേവദാരു ച
വിഡംഗം മധുകം ഭാര്‍ങ്ഗീ കപിത്ഥോക്ഷ പുനര്‍ന്നവം
ചവ്യം മാംസീ പ്രിയംഗുശ്ച ശാരിബാ കൃഷ്ണജീരകം
ത്രിവൃതാ രേണുകം രാസ്നാ  പിപ്പലീ ക്രമുകശ്ശഠീ
ഹരിദ്രാ ശതപുഷ്പാ ച പത്മകം നാഗകേസരം
മുസ്തമിന്ദ്രയവൈഃ ശൃംഗീ ജീവകര്‍ഷഭകൌെ തഥാ
മേദാചാന്യാ  മഹാമേദാ കാകോള്യൌെ ഋദ്ധിവൃദ്ധികേ
കുര്യാല്‍ പൃഥക് ദ്വിപലികാന്‍ പചേഷ്ടഗുണേ ജലേ
ചതുര്‍ത്ഥാംശം ശൃതം നീത്വാ മൃല്‍ഭാണ്ഡേ സന്നിധാപയേല്‍ 
തതഃഷഷ്ടിപലാം ദ്രാക്ഷാം പചേന്നീരം ചതുര്‍ഗ്ഗുണേ
ത്രീപാദശേഷം ശീതഞ്ച പൂര്‍വക്വാഥേ ശൃതംക്ഷിപേല്‍
ദ്വാത്രിംശല്‍ പലികം ക്ഷൌെദ്രം ദദ്യാല്‍ ഗുഡചതുശ്ശതം
ത്രിംശല്‍ പലാനി ധാതക്യാഃ തക്കോലം ജലചന്ദനം
ജാതീഫലം ലവങ്ഗഞ്ച ത്വഗേലാ പത്ര കേസരം
പിപ്പലീ ചേതി സംചൂര്‍ണ്ണ്യഭാഗൈര്‍ ദ്വിപലികൈഃപൃഥക്
ശാണമാത്രഞ്ച കസ്തൂരിംസര്‍വമേകത്ര നിക്ഷിപേല്‍
ഭ്രമൌെ നിഖനയേല്‍ ഭാണ്ഡം തതോ ജാതരസംപിബേല്‍ 
കതകസ്യഫലം ക്ഷിപ്ത്വാരസം നിര്‍മ്മലതാംനയേല്‍ 
ഗ്രഹണീമരുചീംശൂലം ശ്വാസം കാസം ഭഗന്ദരം
വാതവ്യാധിം ക്ഷയം ഛര്‍ദ്ദിംപാണ്ഡുരോഗഞ്ച കാമിലാം
കുഷ്ഠന്യര്‍ശാംസി മേഹാംശ്ച മന്ദാഗ്നിമുദരാണി ച
ശര്‍ക്കരാമശ്മരീം മൂത്രകൃച്ഛ്റം ധാതുക്ഷയം ജയേല്‍
കൃശാനാം  പുഷ്ടിജനനോ  വന്ധ്യാനാം  പുത്രദഃ പരം
അരിഷ്ടോ ദശമൂലാഖ്യസ്തേജഃ ശുഷ്കബലപ്രദഃ 


Preparation of ദശമൂലാരിഷ്ടം:

കുമ്പിള്‍വേര്, കൂവളത്തിന്‍വേര്, പാതിരിവേര്, പലകപയ്യാനിവേര്, മുഞ്ഞവേര്, ഓരിലവേര്,  മൂവിലവേര്, കറുത്തചുണ്ടവേര്, വെളുത്തചുണ്ടവേര്, ഞെരിഞ്ഞിൽ, ഇവ ഓരോന്നും അഞ്ചുപലം വീതം. കൊടുവേലിക്കിഴങ്ങ് പലം ഇരുപത്തഞ്ച്, പുഷ്കരമൂലം പലം ഇരുപത്തഞ്ച്, പാച്ചോറ്റിത്തൊലി പലം ഇരുപത്, അമൃത് പലം ഇരുപത്, നെല്ലിക്കാത്തോട് പലം പതിനാറ്, കൊടിത്തൂവവേര് പലം പന്ത്രണ്ട്, കരിങ്ങാലിക്കാതൽ, വേങ്ങക്കാതല്‍, കടുക്കാത്തോട്, ഇവ എട്ടു പലംവീതം. കൊട്ടം,മഞ്ചട്ടി, ദേവതാരം, വിഴാലരി, ഇരട്ടിമധുരം, ചെറുതേക്കിന്‍വേര്,  വ്ളാങ്കായ്, താന്നിക്കാത്തോട്, തഴുതാമവേര്, കാട്ടുമുളകിൻവേര്, മാഞ്ചി ,ഞാഴൽപ്പൂവ്, നറുനീണ്ടിക്കിഴങ്ങ്, കരിംജീരകം, ത്രികൊല്പ്പക്കൊന്ന, അരേണുകം (വാല്‍മുളക്), അരത്ത, തിപ്പലി, അടക്കാമണിയൻവേര്, കച്ചോലം,മഞ്ഞൾ, ശതകുപ്പ, പതുമുകം, നാഗപ്പൂവ്, മുത്തങ്ങാക്കിഴങ്ങ്, കുടകപ്പാലയരി, കര്‍ക്കടകശൃംഗി, ജീരകം, ഇടവകം, (അമൃത്, പാല്‍മുതക്ക്), മേദ,മഹാമേദ, (അമുക്കരം, നറുനീണ്ടി) കാകോളി, ക്ഷീരകാകോളി, (ശതാവരിക്കിഴങ്ങ് ഇരട്ടി) കുറുന്തോട്ടിവേര്, പന്നിക്കിഴങ്ങ്, (കാട്ടുകാച്ചില്‍) ഇവ ഓരോന്നും രണ്ടുപലം വീതം. എല്ലാം കൂടി  ചതച്ച് നൂറ്റിമുപ്പത്തിരണ്ട് ഇടങ്ങഴിവെളളത്തില്‍ കഷായം വച്ച് നാലിലൊന്നാക്കി(മുപ്പത്തിമൂന്നിടങ്ങഴിയാക്കി) പിഴിഞ്ഞരിക്കണം. മുന്തിരിങ്ങാപ്പഴം  പലം  അറുപത്, നാലിരട്ടി(പതിഞ്ചിടങ്ങഴി) വെള്ളത്തില്‍ കഷായംവച്ച് മൂന്നിലൊന്നാക്കി   (അഞ്ചിടങ്ങഴിയാക്കി)പിഴിഞ്ഞരിക്കണം. രണ്ടു കഷായവും ഒരു മണ്‍കുടത്തിലാക്കി അതില്‍ മുപ്പത്തിരണ്ടുപലം (മുപ്പത്തിരണ്ടുതുടം) തേനും  നാനൂറുപലം (നാലുതുലാം) ശര്‍ക്കരയും ചേര്‍ക്കണം. താതിരിപ്പൂവ് പലം മുപ്പത്തിരണ്ട്. തക്കോലം, ഇരുവേലി,  ചന്ദനം, ജാതിക്കാ, ഗ്രാമ്പൂവ്, ഇലവര്‍ങ്ഗം, ഏലത്തരി, പച്ചില, നാഗപ്പൂവ്,തിപ്പലി, ഇവ ഓരോന്നും രണ്ടുപലം വീതമെടുത്തു പൊടിച്ചപൊടിയും മുക്കാല്‍ക്കഴഞ്ചു കസ്തൂരിയും ചേര്‍ത്തു യോജിപ്പിച്ച് അടച്ചുകെട്ടി ഭൂമിയില്‍ കുഴിച്ചിട്ടേക്കുക. ഒരു മാസം കഴിഞ്ഞതിനു ശേഷമെടുത്തു  തേറ്റാമ്പരല്‍ പൊടിച്ചിട്ടു തെളിച്ചെടുത്ത് അഗ്നിബലമുസരിച്ചു സേവിക്കുക;  


Indications of ദശമൂലാരിഷ്ടം:

ഈ ദശമൂലാരിഷ്ടം ഗ്രഹണി, അരുചി, വായുമുട്ടല്‍, ചുമ, ഗുല്‍മം, ഭഗന്ദരം, വാതരോഗം, ക്ഷയം, ഛര്‍ദ്ദി, പാണ്ഡു, കാമില, കുഷ്ഠം, അര്‍ശസ്സ്, പ്രമേഹം, അഗ്നിമാന്ദ്യം, മഹോദരം, ശര്‍ക്കര, അശ്മരി, മൂത്രകൃഛ്റം, ധാതുക്ഷയം, ഇവയെ ശമിപ്പിക്കും. ശോഷിച്ചവര്‍ക്കു പുഷ്ടിയെ ഉണ്ടാകും. പ്രസവിക്കാത്ത സ്ത്രീകള്‍ക്ക് ഗര്‍ഭമുണ്ടാക്കുകയും, ഓജസ്സ് ,ശുക്ളം, ബലം, ഇവയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. (തെളിച്ചെടുത്തിട്ടു കസ്തൂരി ചേര്‍ക്കുന്നത് നന്ന്).


Referances

Sahasrayogam

Kotakkal Ayurveda - Mother land of modern ayurveda